പരിസ്ഥിതി സംരക്ഷണം: പ്രത്യേക പുരസ്‌കാരം ഫിറോസ് അഹമ്മദിന്

ആലപ്പുഴ: സരോജിനി ദാമോദരന്‍ ഫൗേണ്ടഷന്റെ 2017 ലെ മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള പ്രത്യേക പുരസ്‌ക്കാരത്തിന് പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകനും ആലപ്പുഴ സ്വദേശിയുമായ ഫിറോസ് അഹമ്മദ് അര്‍ഹനായി. പതിനായിരം രൂപയും പ്രശസ്ഥി പത്രവും ഉപഹാരവുമടങ്ങുന്നതാണ് പുരസ്‌ക്കാരം.
സമുദ്ര ജൈവ വൈവിധ്യങ്ങളെ കുറിച്ചുള്ള ഫിലിംഷോകള്‍, സെമിനാറുകള്‍, വൃക്ഷങ്ങള്‍ നട്ടു പരിപാലിക്കല്‍, വൃക്ഷത്തൈ വിതരണം, ആയുര്‍വേദ-ഫലവൃക്ഷ തോട്ടം നിര്‍മ്മാണം, പ്രദര്‍ശനങ്ങള്‍, റാലികള്‍, മണല്‍ ശില്‍പ്പ നിര്‍മ്മാണം, ബാനര്‍ രചന, ആശുപത്രികള്‍ - പൊതുസ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് മാലിന്യങ്ങള്‍ ഫലപ്രദമായി കൈകാര്യം ചെയ്യത്തക്കവിധം സൗജന്യ ഡെസ്റ്റ് ബിന്നുകളുടെ വിതരണം, പരിസ്ഥിതി സംരക്ഷണ ബോധവല്‍ക്കരണ മാജിക്ക്‌ഷോകള്‍, സമുദ്ര സംരക്ഷണം അതിലൂടെ സമുദ്ര ജീവികളുടെ സംരക്ഷണം, തീരപരിപാലനം, മണ്ണ്, ജലം, വായു തുടങ്ങി പ്രകൃതി വിഭവങ്ങളുടെ സംരക്ഷണത്തിലൂന്നിയുള്ള പ്രവര്‍ത്തനങ്ങളാണ് പുരസ്‌ക്കാരത്തിന് അര്‍ഹനാക്കിയത്. ആലപ്പുഴ നഗരസഭയുടെ ജൈവ വൈവിധ്യ പരിപാലന സമിതിയുടെ (ബിഎംസി) കണ്‍വീനര്‍, മറൈന്‍ ബയോളജിക്കല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ ലൈഫ്‌ടൈം അംഗം എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. സംസ്ഥാന സര്‍ക്കാര്‍ വനം-വന്യ ജീവി വകുപ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള  മികച്ച പരിസ്ഥിതി പ്രവര്‍ത്തകനുള്ള 2015-16 ലെ വനമിത്രാ പുരസ്‌ക്കാരം ലഭിച്ചു.
കൂടാതെ പരിസ്ഥിതി മിത്രം പുരസ്‌ക്കാരം, യൂത്ത് എക്ക്‌സലന്‍സ് അവാര്‍ഡ്, യുവ ശ്രേഷ്ടാ പുരസ്‌ക്കാരം, സയലന്റ് സര്‍വീസ് അവാര്‍ഡ്, യുവ പ്രതിഭാ പുരസ്‌ക്കാരം, ബെസ്റ്റ് എക്ക്‌സിബിറ്റര്‍ അവാര്‍ഡ്, തുടങ്ങീ നിരവധി പ്രാദേശിക പുരസ്‌ക്കാരങ്ങളും ലഭിച്ചിട്ടുണ്ട്. പിതാവ്: വൈ എ അബ്ദുല്ല, മാതാവ്: ഹലീമ, ഭാര്യ: നാസില നാസര്‍, മക്കള്‍: ഫരീദാ ഫിറോസ്, ഫാദിയാ ഫിറോസ്.

RELATED STORIES

Share it
Top