പരിസ്ഥിതി ദിനാചരണം : ജില്ലയില്‍ നാലര ലക്ഷത്തിലേറെ തൈകള്‍ വിതരണത്തിന് തയ്യാര്‍പാലക്കാട്: പരിസ്ഥിതി ദിനമായ ജൂണ്‍ അഞ്ചിന് മുന്നോടിയായി ജില്ലയില്‍ വിവിധ വകുപ്പുകളില്‍ നാലര ലക്ഷത്തോളം തൈകള്‍ വിതരണത്തിന് തയ്യാറായതായി ജില്ലാ കലക്ടര്‍ പി മേരിക്കുട്ടിയുടെ  നേതൃത്വത്തില്‍ ചേര്‍ന്ന അവലോകനയോഗം അറിയിച്ചു. നിലവില്‍ സോഷന്‍ ഫോറസ്ട്രി വിഭാഗം മൂന്നര ലക്ഷവും കൃഷി വകുപ്പ് ഒരു ലക്ഷത്തി പതിമൂവായിരവും തൊഴിലുറപ്പ് പദ്ധതിയില്‍ മുപ്പതിനായിരവും തൈകളാണ് വിതരണത്തിന് തയ്യാറാക്കിയിട്ടുളളത്.   ജില്ലയിലെ സര്‍ക്കാര്‍, എയ്ഡഡ്, അണ്‍എയ്ഡഡ് സ്‌ക്കൂളുകളിലും ഹയര്‍ സെക്കന്‍ഡറി , പ്രൊഫഷനല്‍ കോളെജുകള്‍ക്കും ആവശ്യപ്പെടുന്ന മുറയ്ക്ക്്  സൗജന്യമായി തൈകള്‍ നല്‍കും. കണിക്കൊന്ന, നെല്ലി, ഉങ്ങ്, ലക്ഷ്മി തരു, മുള,സീതപ്പഴം, മഹാഗണി, പേര, മാതളം, തേക്ക്, , മണി മരുത് എന്നീ ഇനങ്ങളിലുള്ള തൈകളാണ് ധോണി, മായാപുരം, കിണാവല്ലൂര്‍, പെരി്‌ങ്ങോട്ടുകുറിശ്ശി, ചിണ്ടക്കി, കുറ്റിക്കല്‍ച്ചള്ള, കയറാടി, കൂറ്റനാട്, മേക്കളപ്പാറ, വാടാനാംകുറിശ്ശി, എന്നിവിടങ്ങളിലെ വനംവകുപ്പിന്റെ നേഴ്‌സറികളില്‍  വിതരണത്തിന് തയ്യാറായിട്ടുള്ളത്. സ്വകാര്യവ്യക്തികള്‍ക്ക് 17 രൂപ നിരക്കില്‍ ലഭ്യതയ്ക്കനുസരിച്ച്് തൈകള്‍ ലഭ്യമാക്കും. വൃക്ഷതൈകള്‍ ആവശ്യമുള്ളവര്‍ക്ക് അതത്  ബ്ലോക്കുകളുടെ ചുമതല വഹിക്കുന്ന ഫോറസ്റ്റര്‍മാരുമായി ബന്ധപ്പെട്ട് നേഴ്‌സറികളില്‍ നിന്ന് തൈകള്‍ കൈപ്പറ്റാം. അന്‍പതിനായിരം തൈകള്‍ ഹരിതകേരളമിഷന്‍ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിയിട്ടുണ്ട്. ചക്ക, പപ്പായ, കറിവേപ്പില, മാവ്, പുളി, മുരിങ്ങ, കശുമാവ്, മാതളം, സപ്പോട്ട, നാരങ്ങ തുടങ്ങിയ തൈകളാണ് കൃഷിവകുപ്പ്് വിതരണത്തിന് തയ്യാറാക്കിയിരിക്കുന്നത്.  തൊഴിലുറപ്പ് പേര, മാതളം, സീതപ്പഴം, മന്ദാരം, ഞാവല്‍, നെല്ലി, കൊന്ന, കുടംപുളി തുടങ്ങിയവയുടെ തൈകളാണ് വിതരണത്തിന് തയ്യാറാക്കിയിരിക്കുന്നത്്. യോഗത്തില്‍ എഡിഎം, എസ് വിജയന്‍, കൃഷി, തൊഴിലുറപ്പ് പദ്ധതി, സോഷല്‍ ഫോറസ്ട്രി വകുപ്പ്് ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top