പരിശോധന കര്‍ശനമാക്കി; അര്‍ധരാത്രി കറങ്ങിയ 10 പേര്‍ പിടിയില്‍

കാസര്‍കോട്: അര്‍ധരാത്രി വാഹനങ്ങളില്‍ ചുറ്റിക്കറങ്ങുന്നവര്‍ക്കെതിരേയും സംശയ സാഹചര്യത്തില്‍ കാണുന്നവര്‍ക്കെതിരേയും പോലിസ് നടപടി തുടങ്ങി. കാസര്‍കോട് പോലിസ് കഴിഞ്ഞ ദിവസം വിവിധ ഭാഗങ്ങളില്‍ നടത്തിയ പരിശോധനക്കിടെ 10 പേര്‍ പിടിയിലായി. കാറില്‍ കറങ്ങുകയായിരുന്ന ആറുപേരും രണ്ട് ബൈക്കുകളില്‍ കറങ്ങുകയായിരുന്ന നാലുപേരുമാണ് പിടിയിലായത്. ഇതില്‍ പ്രായപൂര്‍ത്തിയാവാത്തവരും ഉള്‍പ്പെടും.
വിദ്യാര്‍ഥികള്‍ അടക്കം കഞ്ചാവ് ലഹരി മരുന്ന് ഉപയോഗിക്കുന്നതായും വില്‍പന നടത്തുന്നതായും പരാതി ഉയര്‍ന്നതിനെ തുടര്‍ന്നും ബോധപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമം നടക്കുന്നതായുമുള്ള വിവരത്തിന്റെയും അടിസ്ഥാനത്തിലാണ് പോലിസ് പരിശോധന ഊര്‍ജിതമാക്കിയത്. പിടിയിലായവരുടെ രക്ഷിതാക്കളോട് സ്‌റ്റേഷനിലേക്ക് എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ജില്ലാ പോലിസ് മേധാവി കെ ജി സൈമണിന്റെ നിര്‍ദ്ദേശ പ്രകാരം കാസര്‍കോട് സിഐ സി എ അബ്ദുര്‍റഹീം, എസ്‌ഐ പി അജിത്കുമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം മേഖലയില്‍ അതീവ ജാഗ്രതയിലാണ്. അതിനിടെ വിവിധ ആഘോഷപരിപാടികള്‍ക്കും കലാകായിക മല്‍സരങ്ങള്‍ക്കും രാത്രി 10ന് ശേഷം മൈക്ക് ഉപയോഗിച്ചാല്‍ സംഘാടകര്‍ക്കെതിരെ കേസെടുക്കുമെന്ന് കാസര്‍കോട് എസ്‌ഐ പി അജിത്കുമാര്‍ അറിയിച്ചു. മൈക്ക് ഓപറേറ്റര്‍മാര്‍ക്കെതിരേയും കേസെടുക്കും.
രാവിലെ ഏഴ് മുതല്‍ രാത്രി 10 വരെയാണ് മൈക്കുപയോഗിക്കാനുള്ള അനുമതി നല്‍കുന്നത്. എന്നാല്‍ ഇത് മുതലെടുത്ത് ചിലര്‍ പുലര്‍ച്ചെവരെ മൈക്ക് ഉപയോഗിക്കുന്നുണ്ട്. ഇത് ശബ്ദമലിനീകരണത്തിനും പരിസരത്തുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുകയും ചില സ്ഥലങ്ങളില്‍ സംഘര്‍ഷങ്ങള്‍ക്ക് വഴിയൊരുക്കുകയും ചെയ്യുന്നതായും പരാതിയുണ്ട്. പോലിസിന്റെ അനുമതിയില്ലാതെ പ്രകടനം നടത്തുന്നവര്‍ക്കെതിരേയും പ്രകേ ാപനപരമായ മുദ്രാവാക്യം മുഴക്കുന്നവര്‍ക്കെതിരെയും കര്‍ശന നടപടിയെടുക്കുമെന്നും പേ ാലിസ് പറഞ്ഞു. കൂടുതല്‍ അനിഷ്ട സംഭവങ്ങള്‍ക്കിടവരുത്ത ുന്നതിനുമുമ്പ് പള്ളിയില്‍ അതിക്രമിച്ചു കയറിയ പ്രതികളെ പിടികൂടാനായത് പോലിസിന് ആശ്വാസമായി.

RELATED STORIES

Share it
Top