പരിശോധനയ്ക്കിടെ മാന്‍കൊമ്പും സ്‌ഫോടക വസ്തുക്കളും പിടികൂടി

നെന്മാറ: അനധികൃത ക്വാറിയില്‍ നടത്തിയ പരിശോധനയില്‍ സ്‌ഫോടക വസ്തുക്കള്‍ പിടികൂടി. പോത്തുണ്ടി മാങ്ങാമടയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയില്‍ നിന്നാണ് വെടിമരുന്ന് പിടികൂടിയത്. സംഭവത്തില്‍ അഞ്ചു പേര്‍ക്കെതിരെ കേസെടുത്തു. നാലുപേര്‍ അറസ്റ്റിലായി. പോത്തുണ്ടി തേവര്‍മണി ദേവന്‍(35),  കുട്ടപ്പന്‍(51), ആനമല സ്വദേശികളായ ചന്ദ്രന്‍(32), ധര്‍മ്മരാജ്(43) എന്നിവരാണ് അറസ്റ്റിലായത്. ക്വാറി നടത്തുന്ന ജോസിനെ പിടികൂടാനായില്ല. പരിശോധനയില്‍ 87 ജലാറ്റിന്‍സ്റ്റിക്കും, 87 ഡിറ്റനേറ്ററും, 100 മീറ്റര്‍ ഫ്യൂസ് വയറും, പാറപൊട്ടിക്കാന്‍ ഉപയോഗിക്കുന്ന കംപ്രസ്സറും പിടികൂടി. ഈ സമയം കരിങ്കല്‍ കയറ്റി നില്‍ക്കുന്ന ടിപ്പര്‍ ലോറിയും പോലിസ് കസ്റ്റഡിയിലെടുത്തു. ഇതിനിടെ ടിപ്പര്‍ ലോറിയിലെ െ്രെഡവര്‍ ഓടി അടുത്തുള്ള വീട്ടിലൊളിച്ചു. ഇയാളെ പിടികൂടാനുള്ള പരിശോധനയിലാണ് വീട്ടില്‍ അനധികൃതമായി ഒളിപ്പിച്ചുവെച്ച മൂന്ന് മാന്‍കൊമ്പുകള്‍ പിടികൂടിയത്. വീട്ടിനകത്ത് കട്ടിലിന്റെ അടിയിലാണ് മാന്‍ കൊമ്പുകള്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തില്‍ മാങ്ങാമട ചന്ദ്രന്റെ മകന്‍ മോഹന്‍ദാസ് (42) നെ പോലിസ് കസ്റ്റഡിയിലെടുത്തു.നെന്മാറ സി ഐ ടി എന്‍ ഉണ്ണികൃഷ്ണന്‍, എസ്‌ഐ രാജീവന്‍ എന്‍ എസ്, എഎസ്‌ഐ ഭാസി, പോലിസുകാരായ സുല്‍ത്താന്‍, കലാധരന്‍, അന്‍സാരി, ഇസ്മാഈല്‍, രാജന്‍, സതീശന്‍, ബാബു തുടങ്ങിയവര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

RELATED STORIES

Share it
Top