പരിമിതിയെ മറികടക്കാന്‍ അവര്‍ ഒരുങ്ങുന്നു

മലപ്പുറം: കാഴ്ച പരിമിതിയെ അതിജീവിച്ച് വിവര സാങ്കേതികവിദ്യ പരമാവധി പ്രയോജനപ്പെടുത്തി അധ്യാപനം ആസ്വാദകരമാക്കാന്‍ ഒരുങ്ങുകയാണു സംസ്ഥാനത്തെ ഒരു കൂട്ടം അധ്യാപകര്‍. അസ്സബാഹ് സൊസൈറ്റി ഫോര്‍ ദി ബ്ലൈന്റ് സംസ്ഥാന യുവജന വിഭാഗം പുളിക്കല്‍ ജിഫ്ബിയിലാണ് സ്മാര്‍ട്ട് ക്ലാസ് റൂം പരിശീലനം നല്‍കുന്നത്.
കാഴ്ച പരിമിതര്‍ക്കുള്ള പ്രത്യേക സോഫ്ട്‌വെയര്‍ ഉപയോഗിച്ച് ലാപ്‌ടോപും പ്രൊജക്ടറും ക്ലാസ് മുറിയില്‍ ഫലപ്രദമായി ഉപയോഗിക്കാനുള്ള പ്രാപ്തി നേടുവാന്‍ ശില്‍പശാലയ്ക്ക് കഴിയും. പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഹൈടെക്കായി മാറുന്നതിന്റെ മുന്നോടിയായുള്ള ഈ പരിശീലനം ഏറെ പ്രയോജനമായി മാറും. മുന്‍ ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍ വി പി ബഷീര്‍ ഉദ്ഘാടനം ചെയ്തു. അസബാഹ് സംസ്ഥാന സെക്രട്ടറി പി ടി മുഹമ്മദ് മുസ്തഫ അധ്യക്ഷത വഹിച്ചു.
അഡ്‌വൈസര്‍ എ അബ്ദുള്‍ റഹീം ചാലിയം മുഖ്യ പ്രഭാഷണം നടത്തി. ഐ ടി ട്രെയിനര്‍ കെ അഹമ്മദ് കുട്ടി ,വനിതാ വിങ് ചെയര്‍പേഴ്‌സണ്‍ പി ഹിന്ദ്, വിവിധ ജില്ലകളിലെ പ്രതിനിധീകളായി സി പി ശിഹാബ് കണ്ണൂര്‍, കെ ടി റാബിയ പാങ്ങ്, കെ വിനീഷ് കുമാര്‍, കെ സുഹറാബി, കെ നൗഷാദ്,കെ ജസീല,പി ഹംസ ഇരിങ്ങല്ലൂര്‍,യൂത്ത് വിങ് പ്രസിഡണ്ട് കെ കെ ചേക്കു,സെക്രട്ടറി കെ ടി അബ്ദുള്‍ മജീദ് സംസാരിച്ചു.

RELATED STORIES

Share it
Top