പരിക്ക് സാരമുള്ളതല്ലെന്ന് മാര്‍സലോ

മോസ്‌കോ: സെര്‍ബിയക്കെതിരായ കളിയുടെ തുടക്കത്തില്‍ തന്നെ സെര്‍ബിയന്‍ ആരാധകരെ ഞെട്ടിച്ച് പരിക്കേറ്റ് പുറത്തുപോയ മാര്‍സെലോയില്‍ നിന്ന് സന്തോഷവാര്‍ത്ത. ലാകകപ്പില്‍ സെര്‍ബിയക്കെതിരായ മല്‍സരത്തിലേറ്റ പരിക്ക് സാരമുള്ളതല്ലെന്ന് മാര്‍സലോ ട്വിറ്ററില്‍ കുറിച്ചു. മൈതാനത്ത് ഉടന്‍ തിരിച്ചെത്തുമെന്നും സെര്‍ബിയക്കെതിരേ വിജയിച്ചതില്‍ സന്തോഷമുണ്ടെന്നും ലെഫ്റ്റ് ബാക്ക് വ്യക്തമാക്കി.
സെര്‍ബിയക്കെതിരേ കളി തുടങ്ങി 10 മിനിറ്റിനുള്ളിലാണ് പരിക്കേറ്റ് മാര്‍സലോ പുറത്തേക്കു പോയത്. നിര്‍ണായകമായ കളിയില്‍ അവിചാരിതമായുണ്ടായ പരിക്ക് താരത്തോടൊപ്പം തന്നെ ലോകത്തെ കോടിക്കണക്കായ ബ്രസീലിയന്‍ ആരാധകരെയും സങ്കടത്തിലാക്കിയിരുന്നു.
എന്നാല്‍, ഇടത് വിങിലൂടെ മിന്നലാക്രമണങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന മാര്‍സലോ മുഴുവന്‍ സമയം കളിക്കാതിരുന്നിട്ടും ബ്രസീല്‍ രണ്ട് ഗോളിന് സെര്‍ബിയയെ തകര്‍ത്തു. മെക്‌സിക്കോയ്‌ക്കെതിരായ പ്രീക്വാര്‍ട്ടറില്‍ മാര്‍സലോ ബൂട്ടണിയുമോ എന്ന ആശങ്കയിലായിരുന്നു ആരാധകര്‍. ലോകകപ്പില്‍ ബ്രസീലിന്റെ കിരീട പ്രതീക്ഷകള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന താരങ്ങളിലൊരാളായ മാര്‍സലോ ലോകത്തെ മികച്ച അറ്റാക്കിങ് ലെഫ്റ്റ് ബാക്കായാണ് അറിയപ്പെടുന്നത്. ട്വീറ്റ് പുറത്തുവന്നതോടെ അടുത്ത കളിയില്‍ മാര്‍സെലോ ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് ബ്രസീലിനെ ഇഷ്ടപ്പെടുന്നവര്‍.

RELATED STORIES

Share it
Top