പരിക്ക് വീണ്ടും വില്ലനായി; മിച്ചല്‍ സ്റ്റാര്‍ക്ക് ഐപിഎല്ലിനില്ലന്യൂഡല്‍ഹി: ആസ്‌ത്രേലിയന്‍ ഫാസ്റ്റ് ബൗളര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് ഈ സീസണിലെ ഐപിഎല്‍ മല്‍സരങ്ങള്‍ കളിക്കില്ല. വലത് കാലിനേറ്റ പരിക്കിനെ തുടര്‍ന്ന് താരം ഐപിഎല്ലില്‍ നിന്ന് വിട്ടു നില്‍ക്കുമെന്ന്് ക്രിക്കറ്റ് ആസത്രേലിയയാണ് ട്വിറ്ററിലൂടെ ഔദ്യോഗികമായി അറിയിച്ചത്. പരിക്കിനെത്തുടര്‍ന്ന് ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ ഇന്നലെ ആരംഭിച്ച നാലാം ടെസ്റ്റിനുള്ള ഓസീസ് ടീമില്‍ നിന്നും സ്റ്റാര്‍ക്ക് പിന്‍മാറിയിരുന്നു. ഈ വര്‍ഷാരംഭത്തില്‍ തന്നെ താരം പരിക്കിന്റെ പിടിയിലായിരുന്നു. സ്റ്റാര്‍ക്ക് പുറത്താവുന്നത് ഐപിഎല്‍ ടീമായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വന്‍ തിരിച്ചടിയാവും. 9.4 കോടി രൂപ മുടക്കിയാണ് ഈ വര്‍ഷത്തെ ലേലത്തില്‍ കൊല്‍ക്കത്ത സ്റ്റാര്‍ക്കിനെ സ്വന്തമാക്കിയത്.കഴിഞ്ഞ സീസണില്‍ ബംഗളൂരുവിന് വേണ്ടി മികച്ച പ്രകടനമാണ് സ്റ്റാര്‍ക്ക് പുറത്തെടുത്തതെങ്കിലും പരിക്കിനെത്തുടര്‍ന്ന് ടൂര്‍ണമെന്റിന്റെ പാതി വഴിയില്‍ താരം പിന്‍മാറിയിരുന്നു. 27 ഐപിഎല്‍ മല്‍സരങ്ങള്‍ കളിച്ച സ്റ്റാര്‍ക്ക് 7.17 എകണോമി റേറ്റില്‍ 34 വിക്കറ്റുകള്‍ ഇതിനോടകം സ്വന്തമാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top