പരിക്ക്: മിച്ചല്‍ സാന്റ്‌നര്‍ക്ക് ഐപിഎല്‍ നഷ്ടമാവുംവെല്ലിങ്ടണ്‍: ന്യൂസിലന്‍ഡ് ഓള്‍റൗണ്ടര്‍ മിച്ചല്‍ സാന്റ്‌നര്‍ക്ക് ഈ സീസണിലെ ഐപിഎല്‍ മല്‍സരങ്ങള്‍ നഷ്ടമാവും. കാലിനേറ്റ പരിക്കിനെത്തുടര്‍ന്ന് സാന്റ്‌നര്‍ക്ക് ശസ്ത്രക്രിയ വേണ്ടിവരുമെന്നും അതിനാല്‍ത്തന്നെ ഒമ്പത് മാസത്തെ വിശ്രമം താരത്തിനാവശ്യമാണെന്നും ന്യൂസിലന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ ഈ സീസണിലെ സാന്റ്‌നറുടെ ഐപിഎല്‍ മോഹങ്ങള്‍ അവസാനിച്ചു. ഈ സീസണില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സാണ് താരത്തെ സ്വന്തമാക്കിയത്. പരിക്കിനെത്തുടര്‍ന്ന് ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയ്ക്കുള്ള കിവീസ് ടീമില്‍ നിന്നും സാന്റനര്‍ക്ക് വിശ്രമം അനുവദിച്ചിട്ടുണ്ട്. സാന്റ്‌നര്‍ക്ക് പകരം ടോഡ് ആസ്ട്‌ലേയെ കിവീസ് ടീമില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

RELATED STORIES

Share it
Top