പരിക്ക്: പാനമയ്്‌ക്കെതിരേ ഡെലെ അലി കളിച്ചേക്കില്ല


മോസ്‌കോ: ഞായറാഴ്ച നടക്കുന്ന പാനമയ്‌ക്കെതിരായ മല്‍സരത്തില്‍ ഇംഗ്ലണ്ട് മിഡ്ഫീല്‍ഡര്‍ ഡെലെ അലി  കളിച്ചേക്കില്ല. തുണീസ്യക്കെതിരായ ഇംഗ്ലണ്ടിന്റെ ആദ്യ മല്‍സരത്തിനിടെ തുടയെല്ലിനേറ്റ പരിക്കിനെ തുടര്‍ന്നാണ് താരം രണ്ടാം മല്‍സരത്തില്‍ കളിക്കുമോ എന്ന് ആശങ്ക സൃഷ്ടിക്കുന്നത്.  പരിക്കിനെ തുടര്‍ന്ന് കഴിഞ്ഞ മൂന്ന് ദിവസത്തെ പരിശീലനത്തില്‍ താരം ഇറങ്ങിയിരുന്നില്ല. തിങ്കളാഴ്ച നടന്ന ആദ്യ മല്‍സരത്തിലെ ആദ്യ പകുതിയില്‍ തന്നെ താരത്തിന് പരിക്കേറ്റിരുന്നു. എങ്കിലും മല്‍സരം തുടര്‍ന്ന അലിക്ക് പകരമായി 80ാം മിനിറ്റില്‍ റൂബന്‍ ഇറങ്ങുകയായിരുന്നു. രണ്ടാം മല്‍സരത്തിലും അലിക്ക് പകരമായി റൂബല്‍ ഇറങ്ങുമെന്നാണ് ഒടുവിലത്തെവിവരം. അതേസമയം, തുണീസ്യക്കെതിരേ മോശം പ്രകടനം നടത്തിയ റഹീം സ്റ്റെര്‍ലസിങിന് പകരം മാര്‍ക്കസ് റാഷ്‌ഫോര്‍ഡിനെ  ഇറക്കാനുള്ള നീക്കവുമുണ്ട്. ആദ്യ ഇലവനില്‍ ഇടം കണ്ടെത്തിയ സ്റ്റെര്‍ലിങിനെ പിന്‍വലിച്ച് 68ാം മിനിറ്റില്‍ റാഷ്‌ഫോര്‍ഡിനെ ഇറക്കിയിരുന്നു. തുണീസ്യക്കെതിരേ പകരക്കാരനായിറങ്ങിയ റാഷ്‌ഫോര്‍ഡ് മികച്ച പ്രകടനമാണ് പുറത്തെടുത്തത്. കൂടാതെ ആഷ്‌ലി യങിന് പകരമായി ഡാനി റോസിനെ ഇറക്കാനും സാധ്യതയുണ്ട്.

RELATED STORIES

Share it
Top