പരിക്കേറ്റത് കസ്റ്റഡിയില്‍ തന്നെ: മനുഷ്യാവകാശ കമ്മീഷന്‍

കൊച്ചി: ശ്രീജിത്തിന് ഗുരുതരമായി പരിക്കേറ്റത് പോലിസ് കസ്റ്റഡിയില്‍ തന്നെയാണെന്ന് വ്യക്തമായതായി മനുഷ്യാവകാശ കമ്മീഷന്‍ അധ്യക്ഷന്‍ പി മോഹനദാസ്. ഗുരുതരമായി പരിക്കേറ്റ ശ്രീജിത്തിനെ കൊച്ചിയിലെ ആശുപത്രിയില്‍ എത്തിക്കുമ്പോഴും പോലിസ് കസ്റ്റഡിയിലാണ്. ആ സമയത്ത് ശ്രീജിത്തിന്റെ വയറില്‍ ഇത്രയും വലിയ മുറിവ് എവിടെ നിന്നു വന്നുവെന്നത് ചോദ്യമാണ്.
ശ്രീജിത്തിന്റെ ശരീരത്തിന്റെ ബാഹ്യഭാഗത്ത് മറ്റു മുറിവുകള്‍ ഒന്നുമില്ലെന്ന് ഡോക്ടര്‍ പറഞ്ഞതാണ്. അതിനര്‍ഥം പോലിസ് കസ്റ്റഡിയില്‍ തന്നെയാണ് ശ്രീജിത്തിന് വയറില്‍ ഗുരുതരമായ മര്‍ദനമേറ്റത് എന്നാണ്. തലേദിവസം നടന്ന വീടാക്രമണവുമായി ബന്ധപ്പെട്ടാണ് മുറിവ് സംഭവിച്ചതെന്നു പറയാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
പല പ്രതികളും പോലിസ് ഏല്‍പ്പിക്കുന്ന ആഘാതം സംബന്ധിച്ച് മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കുമ്പോള്‍ പറയില്ല. കാരണം, ഇതു കഴിയുമ്പോള്‍ വീണ്ടും പോലിസിന്റെ കൈയിലേക്കാണ് പോവുന്നത്. ഒരാളെ അറസ്റ്റ് ചെയ്താല്‍ 24 മണിക്കൂറിനകം അയാളെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയേ പറ്റൂ. എന്നാല്‍ അത്തരത്തില്‍ ശ്രീജിത്തിനെ മജിസ്‌ട്രേറ്റിനു മുന്നില്‍ കൊണ്ടുവന്നിട്ടില്ലെന്നു വേണം അനുമാനിക്കാനെന്നും മോഹനദാസ് പറഞ്ഞു.

RELATED STORIES

Share it
Top