പരാധീനതകളുടെ നടുവില്‍ മങ്കര റെയില്‍വേ സ്റ്റേഷന്‍

മങ്കര: ഹാള്‍ട്ട് റെയില്‍വേ സ്‌റ്റേഷനാക്കി തരം താഴ്ത്തിയ മങ്കര റെയില്‍വേ സ്‌റ്റേഷനില്‍ യാത്രക്കാര്‍ക്ക് ദുരിതം മാത്രം. കാലാവസ്ഥ ഏതായാലും അതനുഭവിക്കുക മാത്രമാണ് യാത്രക്കാരുടെ വിധി. മഴക്കാലത്ത് മഴ നനഞ്ഞും വേനലില്‍ വെയിലേറ്റും യാത്രക്കാര്‍ ട്രെയിന്‍ കാത്തുനില്‍ക്കണം.
യാത്രക്കാരുടെ എണ്ണം കുറവായതിനെ തുടര്‍ന്നു സാമ്പത്തിക ബാധ്യതയായി മാറിയ റെയില്‍വേ സ്‌റ്റേഷനില്‍ ഐബിഎസ് (ഇന്റര്‍മീഡിയറി ബ്ലോക്ക് സിഗ്‌നലിങ്) സംവിധാനത്തിലൂടെയാണു ട്രെയിനുകള്‍ കടന്നുപോകുന്നത്. ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ ഏക മലയാളി പ്രസിഡന്റായിരുന്ന സര്‍ സി പി ശങ്കരന്‍ നായരുടെ ആവശ്യാര്‍ഥം 1915 ബ്രിട്ടിഷുകാര്‍ നിര്‍മിച്ച സ്‌റ്റേഷനാണിത്. മെമു അടക്കം അഞ്ചു ട്രെയിനുകളാണു നിലവില്‍ മങ്കരയില്‍ നിര്‍ത്തുന്നത്.
സ്‌റ്റേഷനിലേക്കുള്ള റോഡ് തകര്‍ന്നു കിടക്കുകയാണ്. പ്രതിദിനം ആയിരത്തോളം രൂപയുടെ ടിക്കറ്റാണു വിറ്റുപോകുന്നത്. നൂറ്റാണ്ടുകള്‍ പഴക്കുമുള്ള കെട്ടിടത്തിലാണു ടിക്കറ്റ് കൗണ്ടര്‍ പ്രവര്‍ത്തിക്കുന്നത്. മേല്‍ക്കൂരയിലെ ഓടുകള്‍ പൊട്ടിയതിനാല്‍ വെള്ളം തളം കെട്ടിനില്‍ക്കുകയാണ്. പ്ലാറ്റ് ഫോമുകളില്‍ പുല്ലുകള്‍ വളര്‍ന്നു നില്‍ക്കുകയാണ്. ഇഴജന്തുക്കളുടെ വിഹാരകേന്ദ്രമായി മാറി.

RELATED STORIES

Share it
Top