പരാതി പരിഹാര കമ്മിറ്റിക്കെതിരേ തിരഞ്ഞെടുപ്പ് കമ്മിറ്റി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരേ പകോഡ സമരം നടത്തിയതിന് എന്‍എസ്‌യുഐ നേതാവിനെ വിദ്യാര്‍ഥി യൂനിയന്‍ തിരഞ്ഞെടുപ്പില്‍ നിന്നു വിലക്കിയ പരാതി പരിഹാര കമ്മിറ്റി നടപടിക്കെതിരേ സര്‍വകലാശാലാ തിരഞ്ഞെടുപ്പ് കമ്മിറ്റി. വിദ്യാര്‍ഥി യൂനിയന്‍ അധ്യക്ഷ സ്ഥാനത്തേക്കു മല്‍സരിക്കുന്നതില്‍ നിന്നാണ് എന്‍എസ്‌യുഐ നേതാവ് വികാസ് യാദവിനെ പരാതി പരിഹാര കമ്മിറ്റി വിലക്കിയത്. പകോഡ വില്‍ക്കുന്നതുമായി ബന്ധപ്പെട്ടു മോദി നടത്തിയ പ്രസ്താവനയ്‌ക്കെതിരേ സര്‍വകലാശാലയില്‍ നടത്തിയ പകോഡ സമരത്തില്‍ പങ്കെടുത്തതിനെ തുടര്‍ന്ന് ആര്‍എസ്എസും എബിവിപിയും വികാസിനെതിരേ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഇവരുടെ പരാതിയെ തുടര്‍ന്നാണ് വികാസിനെ വിലക്കിയത്. ഈ നടപടിയാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് കമ്മിറ്റി റദ്ദാക്കിയത്.

RELATED STORIES

Share it
Top