പരാതിയെ കുറിച്ച് അറിയില്ല: പി കെ ശശി

പാലക്കാട്: തനിക്കെതിരേ യുവതി പാര്‍ട്ടി നേതൃത്വത്തിനു പരാതി നല്‍കിയതിനെക്കുറിച്ച് അറിയില്ലെന്നു പികെ ശശി എംഎല്‍എ. പാര്‍ട്ടി ഇക്കാര്യത്തില്‍ എന്നോട് ഒന്നും പറഞ്ഞിട്ടില്ല. നല്ല ജനപ്രതിനിധിയായാണു ഞാന്‍ മുന്നോട്ടുപോവുന്നത്. അതു നാട്ടിലെ ജനങ്ങള്‍ക്കു നന്നായി അറിയാം. എന്നെ രാഷ്ട്രീയമായി തകര്‍ക്കാന്‍ പലരും ശ്രമിക്കുന്നുണ്ട്. അതിന്റെ ഭാഗമായിട്ടായിരിക്കാം ഈ നീക്കങ്ങളെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി അന്വേഷണം വന്നാല്‍ കമ്മ്യൂണിസ്റ്റ് എന്ന രീതിയില്‍ അതിനെ നേരിടുമെന്നും പി കെ ശശി വ്യക്തമാക്കി. ഇന്നലെ രാത്രി ദൃശ്യമാധ്യമങ്ങളില്‍ വാര്‍ത്ത കണ്ടപ്പോഴാണു സംഭവം അറിഞ്ഞത്. സംസ്ഥാനത്തെ പ്രധാന പാര്‍ട്ടിയുടെ ഉന്നത സ്ഥാനത്ത് ഇരിക്കുന്ന ആളാണു ഞാന്‍. അതുകൊണ്ടുതന്നെ ഇതൊക്കെ സ്വാഭാവികമാണ്. ഇതിന്റെ നിജസ്ഥിതി പാര്‍ട്ടിയോടു ചോദിക്കുമെന്നും ശശി വ്യക്തമാക്കി. അതേസമയം, ശശിക്കെതിരേ പരാതി ലഭിച്ചിട്ടില്ലെന്ന് സിപിഎം പാലക്കാട് ജില്ലാ ഘടകം അറിയിച്ചു. മാധ്യമങ്ങളില്‍ വാര്‍ത്ത കണ്ട അറിവേ ഉള്ളൂവെന്നും പരാതി കിട്ടാതെ ചര്‍ച്ചചെയ്യാനാവില്ലെന്നും ജില്ലാ സെക്രട്ടറി സി കെ രാജേന്ദ്രന്‍ പറഞ്ഞു.

RELATED STORIES

Share it
Top