പരാജയം അവിശുദ്ധ കൂട്ടുകെട്ടിനേറ്റ തിരിച്ചടി: ലീഗ്

കണ്ണൂര്‍: രാഷ്ട്രീയത്തിലെ നെറികെട്ടതും അവിശുദ്ധവുമായ ബാന്ധവത്തിനാണ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലൂടെ അന്ത്യം കുറിച്ചിരിക്കുന്നതെന്ന് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി അബ്ദുല്‍ കരീം ചേലേരിപ്രസ്താവിച്ചു.
കഴിഞ്ഞ 10 മാസമായി ബിജെപിയുടെ പിന്തുണയോടെ സിപിഎം കൊളച്ചേരിയില്‍ ഭരണം നടത്തിവരികയായിരുന്നു. മതേതര ജനാധിപത്യചേരി ശക്തിപ്പെടുത്താനുള്ള തയ്യാറെടുപ്പുകള്‍ രാജ്യവ്യാപകമായി നടന്നുവരവെയാണ് രാഷ്ട്രീയത്തിലെ നൈതികമൂല്യങ്ങളെ കാറ്റില്‍ പറത്തിയുള്ള ഈ നിലപാട്.
ഈ അവിശുദ്ധ കൂട്ടുകെട്ടിനേറ്റ കനത്ത പരാജയം പഞ്ചായത്തിന്റെ പൊതുവായ വികസനത്തിന് കൂടുതല്‍ സഹായകമാവുമെന്ന് പ്രത്യാശിക്കുന്നതായും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top