പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്തില്ലAdd New; ദേശീയപാതയില്‍ അപകടസാധ്യതയേറുന്നു

അമ്പലപ്പുഴ: ദേശീയ പാതയില്‍ പരസ്യ ബോര്‍ഡുകള്‍ നീക്കം ചെയ്യാന്‍ വൈകുന്നതിനെതുടര്‍ന്ന്  അപകടസാധ്യതയേറുന്നു.ജില്ലയിലെ നിരത്തുകളില്‍ അനധികൃതമായും, അപകടകരമായും സ്ഥാപിച്ചിട്ടുള്ള പരസ്യ ബോര്‍ഡുകള്‍ നീക്കി തുടങ്ങണമെന്ന് അറിയിച്ചിരുന്നെങ്കിലും ഒരു നടപടിയുമുണ്ടായില്ല.
എന്നാല്‍ കഴിഞ്ഞ 20 ന് വീണ്ടും ഉത്തരവ് ഇറങ്ങിയെങ്കിലും, ആരും തന്നെ സ്ഥാപിച്ച ബോര്‍ഡുകള്‍ മാറ്റി തുടങ്ങാന്‍ നടപടി സ്വീകരിച്ചില്ല. എന്നാല്‍ ഉത്തരവ് ലംഘിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്ന് കാണിച്ച് ദേശീയ പാതയോരങ്ങളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിരിക്കുന്ന ഹോട്ടലുടമകള്‍ക്ക് വരെ രണ്ട് മാസം മുമ്പ് ദേശീയ പാത വിഭാഗം നോട്ടീസ് നല്‍കിയെങ്കിലും ഇവര്‍ ഉത്തരവിന് പുല്ല് വിലയാണ് കല്‍പ്പിച്ചത്.
കളര്‍കോട്, പറവൂര്‍, പുന്നപ്ര, വണ്ടാനം തുടങ്ങിയ ഭാഗങ്ങളിലാകട്ടെ ,ഹോട്ടലുകളുടെ പരസ്യ വാചകമെഴുതിയ കൂറ്റന്‍ ബോര്‍ഡുകളാണ് നിരത്തിന് സമീപങ്ങളിലും, വൈദ്യുതി, ടെലഫോണ്‍ പോസ്റ്റ്കളുടെ മുകളിലും സ്ഥാപിച്ചിരിക്കുന്നത്.സന്ധ്യക്ക് ശേഷം വാഹനങ്ങളില്‍ നിന്നും പരത്തുന്ന പ്രകാശകിരണങ്ങള്‍ ബോര്‍ഡുകളില്‍ പതിക്കുകയും, ചുമന്ന ബോര്‍ഡുകളായതിനാല്‍ ഈ ബോര്‍ഡുകളില്‍ തട്ടുന്ന പ്രകാശം വാഹനങ്ങിലേക്ക് തിരിച്ചെത്തി െ്രെഡവര്‍മാരുടെ മുഖത്തേക്ക് പരന്ന് ദേശീയ പാതയോരത്ത് അപകടകെണി ഒരുക്കുകയാണ്.
പുന്നപ്ര പവ്വര്‍ ഹൗസിന് സമീപത്തെ നിരത്തുകളിലും പോസ്റ്റുകളിലും, കളര്‍കോട് ഭാഗത്ത് നിരത്തുകളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളും വന്‍ അപകട പ്രതിസന്ധിയാണ് വരുത്തിവെക്കുന്നത്. നിരത്തുകളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളില്‍ തട്ടി വേണം കാല്‍നടയാത്രക്കാര്‍ക്ക് പോലും യാത്ര ചെയ്യാന്‍. ജനങ്ങളുടെ ജീവന് ഭീഷണി ഉയര്‍ത്തുന്ന തരത്തില്‍ സ്ഥാപിച്ചിട്ടുള്ള ബോര്‍ഡുകള്‍ നീക്കം ചെയ്യണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് നടപടികള്‍ക്കായി ജില്ലാതലത്തില്‍ അധികൃതര്‍ ഒരുങ്ങിയത്. എന്നാല്‍ ഇന്നലെ മുതല്‍ ബോര്‍ഡുകള്‍ നീക്കം ചെയ്യുമെന്നും നഗരത്തില്‍ ഇതിന് തുടക്കം കുറിക്കുമെന്ന് തീരുമാനിച്ചിരുന്നെങ്കിലും ഇതും പാഴ്‌വാക്കിലൊതുങ്ങി. ബോര്‍ഡുകള്‍ നീക്കം ചെയ്ത് അപകടകെണി ഒഴിവാക്കാന്‍ വകുപ്പ് മന്ത്രി തന്നെ ഇടപെടണമെന്ന ആവശ്യം ശക്തമാകുകയാണ്.

RELATED STORIES

Share it
Top