പരസ്യ പ്രസ്താവന നടത്താന്‍ തയ്യാറല്ല: ഉമ്മന്‍ചാണ്ടി

തിരുവനന്തപുരം: രാജ്യസഭാ സീറ്റുമായി ബന്ധപ്പെട്ടു കോണ്‍ഗ്രസ്സിലുണ്ടായ വിവാദങ്ങളില്‍ പരസ്യ പ്രസ്താവന നടത്താന്‍ തയ്യാറല്ലെന്ന് ഉമ്മന്‍ചാണ്ടി. കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ ആരോപണങ്ങള്‍ നടത്തിയ മുന്‍ കെപിസിസി പ്രസിഡന്റ് വി എം സുധീരനോടും പി ജെ കുര്യനോടുമുള്ള പ്രതികരണം ആരാഞ്ഞപ്പോഴായിരുന്നു ഉമ്മന്‍ചാണ്ടിയുടെ മറുപടി. എഐസിസി ജനറല്‍ സെക്രട്ടറിയായി സ്ഥാനമേറ്റെടുത്ത ശേഷം ആന്ധ്രപ്രദേശില്‍ നിന്നു മടങ്ങിയെത്തിയ അദ്ദേഹം തിരുവനന്തപുരം വിമാനത്താവളത്തില്‍ മാധ്യമ പ്രവര്‍ത്തകരോടു പ്രതികരിക്കുകയായിരുന്നു.

RELATED STORIES

Share it
Top