പരസ്യമായി ബിയര്‍ കുടിച്ചാല്‍ ഫിലിപ്പീന്‍സില്‍ ജയില്‍ ശിക്ഷ

മനില: ഫിലിപ്പീന്‍സില്‍ പരസ്യമായി ബിയര്‍ കുടിച്ചാലും പൊതുവഴിയില്‍ മൂത്രമൊഴിച്ചാലും ഷര്‍ട്ടിടാതെ വീടിനു പുറത്തിറങ്ങിയാലും ജയില്‍ശിക്ഷ.
ഈ മാസം ആദ്യത്തിലാണ് ഇത്തരം കേസുകളില്‍ അറസ്റ്റ് രേഖപ്പെടുത്താന്‍ സര്‍ക്കാര്‍ പോലിസിന് അധികാരം കൊടുത്തത്. ഓപറേഷന്‍ ലോയിറ്റര്‍ എന്ന നടപടിയിലൂടെ ഏകദേശം 50,000 പേരാണ് ഇത്തരം ചെറിയ കുറ്റകൃത്യങ്ങള്‍ക്ക് ഇപ്പോള്‍ ജയില്‍ശിക്ഷ അനുഭവിക്കുന്നത്.
കഴിഞ്ഞമാസം മനിലയില്‍ ഗര്‍ഭിണിയായ അഭിഭാഷക മദ്യപന്‍മാരുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് ഓപറേഷന്‍ ലോയറ്ററിന് തുടക്കമായത്. മദ്യപാനമാണ് പൊതുവിടങ്ങളില്‍ അക്രമം വര്‍ധിക്കുന്നതിനുള്ള പ്രധാന കാരണമെന്നായിരുന്നു പോലിസ് റിപോര്‍ട്ട്.
എന്നാല്‍ പൊതുവിടങ്ങളിലെ മദ്യപാന സദസ്സുകള്‍ ഒഴിവാക്കണമെന്നു മാത്രമേ നിര്‍ദേശം നല്‍കിയിട്ടുള്ളൂ. അറസ്റ്റ് ചെയ്യാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നു പ്രസിഡന്റ് റോഡ്രിഗോ ദുദര്‍ട്ടെ വ്യക്തമാക്കി.

RELATED STORIES

Share it
Top