പരസ്യപ്രതികരണം വേണ്ടെന്ന് താരങ്ങളോട് അമ്മ

കൊച്ചി: സിനിമാതാരങ്ങളുടെ പരസ്യ പ്രതികരണങ്ങളില്‍ മുന്നറിയിപ്പുമായി അമ്മ. പ്രശ്‌നങ്ങളെന്തെങ്കിലുമുണ്ടെങ്കില്‍ അത് സംഘടനയ്ക്കുള്ളില്‍ സംസാരിച്ച് തീര്‍ക്കണമെന്നും പരസ്യ പ്രതികരണങ്ങള്‍ക്ക് മുതിരരുതെന്നും സൂചിപ്പിക്കുന്ന നിര്‍ദേശങ്ങളടങ്ങിയ ലഘുലേഖ സംഘടന അംഗങ്ങള്‍ക്ക് വിതരണം ചെയ്തു.
സംഘടനയുടെ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന്റെ പേരിലാണ് സര്‍ക്കുലര്‍. കഴിഞ്ഞ ജനറല്‍ ബോഡിയിലെ നിര്‍ദേശങ്ങളും തീരുമാനങ്ങളും വിശദീകരിക്കുന്ന ലഘുലേഖയിലാണ് ഇതുസംബന്ധിച്ച കാര്യങ്ങള്‍ ചൂണ്ടിക്കാണിക്കുന്നത്.
താരസംഘടനയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ചചെയ്യണമെന്നാവശ്യപ്പെട്ട് കത്ത് നല്‍കിയ രേവതി, പാര്‍വതി, പത്മപ്രിയ എന്നിവരെ ആ ഗസ്ത് ഏഴിന് ചേരുന്ന എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ക്ഷണിച്ചിട്ടുണ്ട്. ഇവര്‍ക്ക് പുറമേ ജോയ് മാത്യു, ഷമ്മി തിലകന്‍ എന്നിവരെയും എക്‌സിക്യൂട്ടീവ് കമ്മിറ്റിയിലേക്ക് വിളിച്ചതായും അംഗങ്ങളെ അറിയിച്ചു.

RELATED STORIES

Share it
Top