പരസ്യം നല്‍കി ഭൂമി വില്‍പന തട്ടിപ്പ്; പ്രതി അറസ്റ്റില്‍

കോഴിക്കോട്: ഇലക്ട്രോണിക് മാധ്യമങ്ങളില്‍ ഭൂമി വില്‍ക്കാനുണ്ടെന്ന് പരസ്യം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതിയെ നടക്കാവ് പോലിസ് അറസ്റ്റ് ചെയ്തു. ചാലക്കുടി ചായപ്പംകുഴി ജോയ് എന്ന വെമ്പിളിയന്‍ ജോയ് ആണ് അറസ്റ്റിലായത്. പത്രങ്ങളില്‍ വരുന്ന ഭൂമി വില്‍പന പരസ്യങ്ങളിലെ ഫോ ണ്‍ നമ്പറില്‍ ആവശ്യക്കാരനാണെന്ന വ്യാജേന ബന്ധപ്പട്ട് രേഖകളുടെ പകര്‍പ്പ് കരസ്ഥമാക്കി അതുവച്ച് വ്യാജ ആധാരം, പട്ടയം എന്നിവ നിര്‍മിച്ച് ന്യൂജനറേഷന്‍ പരസ്യസൈറ്റുകള്‍ വഴി നാട്ടിലും വിദേശത്തും ആകര്‍ഷകങ്ങളായ പരസ്യങ്ങള്‍ നല്‍കി ആളുകളെ കണ്ടെത്തുന്നതാണ് ഇയാളുടെ രീതി.
നഗരപ്രദേശങ്ങളില്‍ ഭൂമി വാങ്ങി വര്‍ഷങ്ങളായി നാട്ടില്‍ വരാതെ വിദേശത്തു കഴിയുന്നുവരുടെ ഭൂമിയാണ് ഇയാള്‍ തിരഞ്ഞെടുക്കുന്നത്. ഇതിനായി വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകള്‍, ആധാര്‍, പാന്‍, ബാങ്ക് അക്കൗണ്ടുകള്‍, സിം കാര്‍ഡുകള്‍ എന്നിവയുണ്ടാക്കി പരസ്യത്തിലെ ഫോണ്‍ നമ്പറില്‍ ഇയാളുമായി ബന്ധപ്പെടുന്ന ആളുകളെ സൂക്ഷമമായി നിരീക്ഷിക്കും. ബ്രോക്കര്‍മാരെയും മറ്റ് ഇടനിലക്കാരെയും ഒഴിവാക്കി നേരിട്ട് ബന്ധപ്പെട്ട് ഭൂമിയുടെ വ്യാജ ആധാരം കാണിച്ച് വിശ്വസിപ്പിച്ച് വലിയ തുകകള്‍ മുന്‍കൂറായി വാങ്ങി പിന്നീട് മുങ്ങുന്നതാണ് ഇയാളുടെ രീതി. 2016 ജനുവരിയില്‍ കോഴിക്കോട് ജവഹര്‍ റോഡിലുള്ള പത്ത് സെ ന്റ് ഭൂമിക്ക് ഷിബുലാല്‍ എന്ന പേരില്‍ വ്യാജരേഖകള്‍ ഉണ്ടാക്കി കോഴിക്കോട് സ്വദേശിയായ ലോറന്‍സ് എന്നയാള്‍ക്ക് വില്‍പ്പന നടത്തുന്നതിന്റെ ഭാഗമായി അഞ്ച് ലക്ഷം മുന്‍കൂറായി കൈപ്പറ്റി മുങ്ങിയ കേസിലാണ് അറസ്റ്റ്. ഇതേ ഭൂമിയുടെ പേരില്‍ ഇയാള്‍ മലപ്പുറം സ്വദേശിയില്‍ നിന്നും 25 ലക്ഷം തട്ടിയെടുത്തതായി വിവരം ലഭിച്ചു.
ഓരോ ഇടപാടിലും വ്യത്യസ്ത പേരുകള്‍ സ്വീകരിക്കുന്ന പ്രതി അതേ പേരില്‍ വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളും ബാങ്ക് അക്കൗണ്ടുകളും ഉണ്ടാക്കിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങൡ ഇയാള്‍ ഇത്തരത്തില്‍ തട്ടിപ്പുകള്‍ നടത്തിയതായി പോലിസിനു വിവരം ലഭിച്ചിട്ടുണ്ട്.
ഓരോ ഇടപാടിനു ശേഷവും പേരും താമസ സ്ഥലവും ഫോ ണ്‍ നമ്പറും മാറ്റുന്ന പ്രതിയെ രണ്ട് വര്‍ഷത്തെ നിരന്തരമായി അന്വേഷണത്തിലൂടെ നടക്കാവ് എസ്‌ഐ എസ് സജീവ്, എഎസ്‌ഐ എ അനില്‍ കുമാര്‍, സിവില്‍ പോലിസ് ഓഫിസറായ ബിജു ചേനയില്‍ എന്നിവര്‍ ചേര്‍ന്നാണ് പിടികൂടിയത്. തുടര്‍ന്ന് പ്രതിയുടെ താമസ സ്ഥലത്ത് നടത്തിയ റെയ്ഡില്‍ നിരവധി വ്യാജരേഖകള്‍ കണ്ടെടുത്തു.

RELATED STORIES

Share it
Top