പരമ്പര കൊലയാളി സയനൈഡ് മോഹന്‍ കുമാറിന് ജീവപര്യന്തം

ബംഗളൂരു: 28കാരിയെ സയനൈഡ് നല്‍കി കൊലപ്പെടുത്തിയ കേസില്‍ പരമ്പര കൊലയാളി സയനൈഡ് മോഹന്‍ കുമാറിനു ജീവപര്യന്തം. 2009ല്‍ കര്‍ണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലെ ബെല്‍തങ്കാടിയിലാണ് കേസിനാസ്പദമായ സംഭവം.
ശശിധര്‍ പൂജാരി എന്ന പേരില്‍ സ്വയം പരിചയപ്പെടുത്തിയ മോഹന്‍ കുമാര്‍ യുവതിക്ക് വിവാഹവാഗ്ദാനം നല്‍കിയിരുന്നു. ഗര്‍ഭധാരണം തടയാനുള്ള ഗുളികയെന്ന് തെറ്റിദ്ധരിപ്പിച്ചാണ് യുവതിക്ക് സയനൈഡ് നല്‍കിയത്. കൊലപാതക ശേഷം സ്ത്രീയുടെ പണവും സ്വര്‍ണവുമായി ഇയാള്‍ സ്ഥലം വിടുകയും സ്വര്‍ണം മംഗളൂരുവിലെ വ്യാപാരികള്‍ക്ക് വില്‍ക്കുകയും ചെയ്തതായി കുറ്റപത്രത്തില്‍ പറയുന്നു. കൊലപാതകം, ബലാല്‍സംഗം അടക്കമുള്ള വകുപ്പുകള്‍ക്കു പുറമേ സയനൈഡ് കൈവശം വച്ചതിനും മോഹന്‍ കുമാറിനെതിരേ കുറ്റം ചുമത്തിയിട്ടുണ്ട്.
20 കൊലക്കേസുകള്‍ മോഹന്‍ കുമാറിനെതിരേ നിലനില്‍ക്കുന്നുണ്ട്. അഞ്ചു കേസുകളില്‍ അയാള്‍ ശിക്ഷിക്കപ്പെട്ടു.

RELATED STORIES

Share it
Top