പരമേശ്വരനില്‍ സമ്മര്‍ദം ചെലുത്തിയിട്ടില്ലെന്നു സിപിഎം ഏരിയാ കമ്മിറ്റിയംഗം ഡെന്നി

വരാപ്പുഴ: വരാപ്പുഴയില്‍ വീടുകയറി ആക്രമണവുമായി ബന്ധപ്പെട്ടു ഗൃഹനാഥന്‍ ദേവസ്വം പാടം സ്വദേശി വാസുദേവന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പോലിസ് കസ്റ്റഡിയില്‍ മരിച്ച ശ്രീജിത്തിനെതിരേ, അനൂകൂലമായിട്ടോ പരമേശ്വരനെക്കൊണ്ട് മൊഴി കൊടുപ്പിക്കാനോ, മൊഴിമാറ്റിക്കാനോ സിപിഎം നേതാക്കള്‍ ശ്രമിച്ചിട്ടില്ലെന്നും മറിച്ചുള്ള ആരോപണം അടിസ്ഥാനരഹിതമാണെന്നും സിപിഎം ഏരിയാ കമ്മിറ്റിയംഗം ഡെന്നി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
പോലിസിന്റെ സ്വാഭാവിക നടപടികളുടെ അടിസ്ഥാനത്തിലാണു പരമേശ്വരനില്‍ നിന്ന് അവര്‍ മൊഴിയെടുത്തിട്ടുള്ളത്. അല്ലാതെ സിപിഎം ചുമതലപ്പെടുത്തിയിട്ടല്ല. സിപിഎമ്മിന്റെ ഒരു പ്രവര്‍ത്തകനോ, നേതാവോ ഇക്കാര്യത്തില്‍ ഇടപെട്ടിട്ടില്ല. പരമേശ്വരന്റെ മകന്‍ ശരതിനെക്കൊണ്ട് സമ്മര്‍ദം ചെലുത്തിച്ചാണു പരമേശ്വരനെക്കൊണ്ട് മൊഴി മാറ്റിക്കാന്‍ സിപിഎം നേതാക്കള്‍ ശ്രമിച്ചതെന്ന ആരോപണമാണ് ഉന്നയി—ച്ചിരിക്കുന്നത്. ഇതിന്റെ പിന്നില്‍ അന്തര്‍ നാടകങ്ങള്‍ നടന്നിട്ടുണ്ട്. അതു കണ്ടെത്തേണ്ടതാണ്.
പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ സന്ദര്‍ശനവും വി ഡി സതീശന്‍ എംഎല്‍എയുടെ ഇടപെടലും കുമ്മനം രാജശേഖരന്റെ സന്ദര്‍ശനവും ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തെ അവരുടെ രാഷ്ട്രീയനേട്ടത്തിനായും അതിലുപരി എല്‍ഡിഎഫ് സര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കാവുന്ന സംഗതിയെന്ന നിലയിലും ഉപയോഗപ്പെടുത്താന്‍ വലിയ തോതിലുള്ള ശ്രമം നടക്കുന്നുണ്ട്. ആ ശ്രമം വിജയിക്കണമെങ്കില്‍ ഇത്തരത്തിലുള്ള നീക്കങ്ങള്‍ ഒക്കെ നടന്നേ മതിയാകൂവെന്നും ഇത് എല്ലാവര്‍ക്കും മനസ്സിലാവുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top