പരപ്പനങ്ങാടിയില്‍ കഞ്ചാവ് പിടികൂടി

പരപ്പനങ്ങാടി: പരപ്പനങ്ങാടി , അരിയല്ലൂര്‍ ബീച്ച് ഭാഗങ്ങളില്‍ നടത്തിയ രാത്രി കാല വാഹന പരിശോധനയിലും റെയ്ഡിലും 400 ഗ്രാം കഞ്ചാവും കടത്താന്‍ ഉപയോഗിച്ച ഹോണ്ട ബൈക്കും, ഓട്ടോറിക്ഷയും കസ്റ്റഡിയിലെടുത്തു. ബീച്ച് ഭാഗങ്ങളിലും മറ്റും രാത്രി കാലങ്ങളില്‍ വന്‍തോതില്‍ ലഹരി വില്‍പനയും ഉപയോഗവും നടക്കുന്നുണ്ടെന്ന് മലപ്പുറം ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ വി ആര്‍ അനില്‍ കുമാറിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ദിവസങ്ങളായി ഈ പ്രദേശം ഷാഡോ എക്‌സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. എക്‌സൈസ് സംഘത്തെ കണ്ട് പ്രതികള്‍ ഓടി രക്ഷപ്പെട്ടു.  പ്രതികളെ സംബന്ധിച്ച് സൂചനകള്‍ ലഭിച്ചിട്ടുണ്ടെന്ന് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സജീവ് കുമാര്‍ നമ്പ്യാര്‍, പ്രിവ. ഓഫീസര്‍ ഗ്രേഡ് മുരുകന്‍, സിവില്‍ ഓഫീസര്‍മാരായ, അരവിന്ദന്‍, ഷിജു, എക്‌സൈസ് െ്രെഡവര്‍ ചന്ദ്രമോഹന്‍  പറഞ്ഞു. വരും ദിവസങ്ങളിലും റെയ്ഡ് ശക്തമാക്കുമെന്ന് സിഐ അറിയിച്ചു.

RELATED STORIES

Share it
Top