പയ്യോളി മനോജ് വധം; കൗണ്‍സിലറും നേതാക്കളുമടക്കം 9 സിപിഎമ്മുകാര്‍ അറസ്റ്റില്‍കോഴിക്കോട്: ബിഎംഎസ് പ്രവര്‍ത്തകന്‍ പയ്യോളി മനോജ് വധക്കേസില്‍ രണ്ട് സിപിഎം നേതാക്കള്‍ അടക്കം 9 പേരെ സിബിഐ അറസ്റ്റു ചെയ്തു.
സിപിഎം മുന്‍ ഏരിയാ സെക്രട്ടറി ചന്തു, ലോക്കല്‍ സെക്രട്ടറി പിവി രാമചന്ദ്രന്‍. പയ്യോളി നഗരസഭാ കൗണ്‍സിലര്‍ ലിജേഷ്, പയ്യോളി ലോക്കല്‍ കമ്മറ്റി അംഗം സി സുരേഷ്, ഡിവൈഎഫ്‌ഐ നേതാവ് എന്‍ സി മുസ്തഫ, എന്നിവരടക്കം 9 പേരാണ് അറസ്റ്റിലായത്. കേരള പോലീസിനെ അറിയിക്കാതെയാണ് സിബിഐയുടെ ഇവരെ അറസ്റ്റു ചെയ്തതെന്നറിയുന്നു.
2012 ഫെബ്രുവരിയിലായിരുന്നു ബിഎംഎസ് പ്രവര്‍ത്തകനായിരുന്ന മനോജ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ 14 പേരെ അറസ്റ്റുചെയ്തിരുന്നു. തുടര്‍ന്ന് െ്രെകം ബ്രാഞ്ച് അന്വേഷണമേറ്റെടുത്തു. പിന്നീട് മനോജിന്റെ സുഹൃത്ത് സജാദ് നല്‍കിയ ഹരജിയെത്തുടര്‍ന്ന് കേസ്  സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

RELATED STORIES

Share it
Top