പയ്യോളിയില്‍ കെട്ടിടത്തിന് തീപിടിച്ചു

പയ്യോളി: ദേശീയപാതയില്‍ ഹൈസ്‌കൂളിനുമുന്‍വശം ഇരുനിലകെട്ടിടത്തിന് തീപ്പിടിച്ചു. കെട്ടിടത്തിന്റെ മുകള്‍ നിലയിലെ മേല്‍കൂരയുടെ ഒരുഭാഗം പൂര്‍ണ്ണമായും കത്തി നശിച്ചു. ഇന്നലെ വൈകിട്ട് 6.30 നാണ് അപകടം.
ഇതരസംസ്ഥാനതൊഴിലാളികളാണ് മുകളിലെനിലയില്‍ താമസിച്ചിരുന്നത്. സംഭവസമയം തൊഴിലാളികള്‍ഉണ്ടായിരുന്നില്ല. മുകളിലെ നിലയില്‍നിന്നും തീയും പുകയുംഉയരുന്നത് കണ്ടതിനെതുടര്‍ന്ന് നാട്ടുകാര്‍ പയ്യോളി പോലിസില്‍ വിവരമറിക്കുകയായിരുന്നു. കൊയിലാണ്ടിയില്‍ നിന്നും വടകരയില്‍നിന്നും എത്തിയ നാല് യൂണിറ്റ് ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് തീഅണച്ചത്. ദേശീയപാതയില്‍ ഒരുമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു. കെട്ടിടത്തിന് അറുപത് വര്‍ഷത്തോളം പഴക്കമുള്ളതായി പറയപ്പെടുന്നു.

RELATED STORIES

Share it
Top