പയ്യന്നൂര്‍ കോളജ് കിരീടത്തിലേക്ക്

കണ്ണൂര്‍: നാലുദിനം കലാവസന്തം പെയ്തിറങ്ങിയ കണ്ണൂര്‍ സര്‍വകലാശാല കലോല്‍സവം കലോല്‍സവത്തിനു ഇന്ന് കൊടിയിറക്കം. സമാപനദിവസമായ ഇന്ന് ഇശലൊത്ത മൊഞ്ചത്തിമാര്‍ വേദി കീഴടക്കും. സമകാലിക വിഷയങ്ങള്‍ സംവദിച്ച് ഹല്ലാ ബോല്‍ വേദിയില്‍ തെരുവുനാടകം അരങ്ങേറും.
ഒരുദിനം കൂടി ബാക്കിനില്‍ക്കെ 200 പോയിന്റോടെ പയ്യന്നൂര്‍ കോളജാണു മുന്നില്‍. ആതിഥേയരായ തോട്ടട എസ്എന്‍ കോളജ് 128 പോയിന്റോടെ രണ്ടാം സ്ഥാനത്തും 123 പോയിന്റോടെ കാഞ്ഞങ്ങാട് നെഹ്‌റു കോളജ് മൂന്നാംസ്ഥാനത്തുമാണ്. ഇന്നലെ മികച്ച പ്രകടനവുമായി രണ്ടാംസ്ഥാനത്തുണ്ടായിരുന്ന തലശ്ശേരി ബ്രണ്ണന്‍ കോളജ് 117 പോയിന്റുമായി നാലാംസ്ഥാനത്തേക്കു പിന്തള്ളപ്പെട്ടു. 93 പോയിന്റുമായി കാസര്‍കോട് വിദ്യാനഗര്‍ കോളജാണു തൊട്ടുപിന്നില്‍.
ഇന്നലെ വേദി നിശാഗന്ധിയില്‍ നടന്ന നാടോടി നൃത്തവും വേദി മയില്‍പ്പീലിയില്‍ നടന്ന നാടന്‍പാട്ട്് മല്‍സരവും കാണികളെ കൊണ്ട് നിറഞ്ഞിരുന്നു. സമാപന ചടങ്ങ് ഇന്ന് വൈകീട്ട് നാലിന് നിശാഗന്ധിയില്‍ മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. സിനിമാ സംവിധായകന്‍ ആഷിഖ് അബു മുഖ്യാതിഥിയാവും. ടി വി രാജേഷ് എംഎല്‍എ വിജയികള്‍ക്കുള്ള ട്രോഫികളും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്യും.

RELATED STORIES

Share it
Top