പയ്യന്നൂരില്‍ ഹൈടെക് കോടതി സമുച്ചയം വരുന്നു

പയ്യന്നൂര്‍: പയ്യന്നൂരില്‍ ഹൈടെക് കോടതി സമുച്ചയം നിര്‍മിക്കാന്‍ 14 കോടി രൂപയുടെ ഭരണാനുമതി ലഭിച്ചതായി സി കൃഷ്ണന്‍ എംഎല്‍എ അറിയിച്ചു. ആധുനിക സൗകര്യങ്ങളോടെ അഞ്ച് നിലകളുള്ള കോടതി സമുച്ചയമാണ് സ്ഥാപിക്കുക.
ഒ ന്നാം നിലയില്‍ മജിസ്‌ട്രേറ്റ് കോടതി, വീഡിയോ കോണ്‍ഫറന്‍സ് ഹാള്‍, രണ്ടാം നിലയില്‍ മുന്‍സിഫ് കോടതി, മൂന്നാം നിലയില്‍ സ്‌പെഷ്യല്‍ കോടതി, നാലാം നിലയില്‍ റെക്കോര്‍ഡ് റൂം, അഞ്ചാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍, എന്നീ സൗകര്യങ്ങളുണ്ടാവും. 49012 ചതുരശ്രയടി വിസ്തീര്‍ണമുള്ള കെട്ടിടത്തില്‍ അഡ്വക്കറ്റ് ഹാള്‍, ലേഡി അഡ്വക്കറ്റ് ഹാള്‍, മീഡിയേഷന്‍ റൂം, പോലിസ് ഡ്രെസിങ് റൂം, ക്ലര്‍ക്ക് റൂം, ഫീഡിങ് റൂം, സ്‌ക്രീന്‍ സൗകര്യങ്ങള്‍, 60 കാറുകള്‍ക്കും 40 ഇരുചക്ര വാഹനങ്ങള്‍ക്കും പാര്‍ക്ക് ചെയ്യാനുള്ള സൗകര്യം എന്നിവയുണ്ടാവും.
നിലവില്‍ 60 വര്‍ഷത്തോളം പഴക്കമുള്ള മുന്‍സിഫ് കോടതി സ്ഥിതിചെയ്യുന്ന സ്ഥലത്താണ് പുതിയ കോടതി സമുച്ചയം വരുന്നത്.

RELATED STORIES

Share it
Top