പയ്യന്നൂരില്‍ തെരുവുനായയുടെ ആക്രമണം; 20ഓളം പേര്‍ക്ക് കടിയേറ്റു

പയ്യന്നൂര്‍: പയ്യന്നൂരില്‍ തെരുവുനായയുടെ ആക്രമണത്തില്‍ ഏഴുവയസ്സുകാരനും വൃദ്ധയും ഉള്‍പ്പെടെ 20ഓളം പേര്‍ക്ക് പരിക്കേറ്റു. അന്നൂര്‍ പയ്യഞ്ചാലിലെ ലതികയുടെ മകന്‍ ബിഇഎംഎല്‍പി സ്‌കൂള്‍ രണ്ടാംക്ലാസ് വിദ്യാര്‍ഥി ബദരീനാഥിനെ വീട്ടില്‍ കയറിയാണ് നായ ആക്രമിച്ചത്.
അന്നൂരിലെ കെ കെ പങ്കജ (56), റിട്ട. അധ്യാപകന്‍ വി എം ദാമോദരന്‍(63), പെരുമ്പയിലെ ഹനീഫ (46), അന്നൂരിലെ അശ്വന്ത് (ഒമ്പത്), വെള്ളൂരിലെ ജാനകി (60), സാവിത്രി (60), ഷീന കണ്ടോത്ത് (21), കാര്‍ത്ത്യായനി (60) അന്നൂരിലെ നാരായണി (80) ജയലക്ഷ്മി (72) എന്നിവര്‍ക്ക് വീടിനു മുന്നില്‍വച്ചും കടിയേറ്റു. പലരുടെയും മുഖവും കാലും കടിച്ചുപറിച്ച നിലയിലാണ്. പരിക്കേറ്റവരെ ആദ്യം താലൂക്ക് ആശുപത്രിയിലും തുടര്‍ന്ന് കണ്ണൂര്‍ ജില്ലാ ആശുപത്രി, കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി എന്നിവിടങ്ങളില്‍ പ്രവേശിപ്പിച്ചു. കാങ്കോല്‍, പാനോത്ത് ഭാഗങ്ങളിലേക്ക് നീങ്ങിയ നായ നിരവധി വളര്‍ത്തുമൃഗങ്ങളെയും കടിച്ചു പരിക്കേല്‍പ്പിച്ചു. 12ഓടെ വെള്ളൂര്‍ മക്കാവിനു സമീപം നായയെ നാട്ടുകാര്‍ തല്ലിക്കൊന്നു.

RELATED STORIES

Share it
Top