പയ്യക്കി ഉസ്താദ് അക്കാദമി ബിരുദദാന സമ്മേളനം ഇന്ന് മുതല്‍

കാസര്‍കോട്്: മഞ്ചേശ്വരം പൈവളിഗെ പയ്യക്കി ഉസ്താദ് ഇസ്്‌ലാമിക് അക്കാദമിയുടെ കീഴിലുള്ള അന്‍സാരിയ കോളജ് ഓഫ് ഇസ്്‌ലാമിക് സയന്‍സിന്റെ പത്താംവാര്‍ഷികവും ഒന്നാംബിരുദദാന സമ്മേളനവും ഇന്ന് മുതല്‍ 13 വരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 200 ഓളം വിദ്യാര്‍ഥികള്‍ക്ക് അന്‍സാരി ബിരുദം സമ്മാനിക്കും. ഇന്ന് രാവിലെ പത്തിന് അബ്ദുല്ല തങ്ങള്‍ പതാക ഉയര്‍ത്തും. പാണക്കാട് ഹമീദലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. റഹ്്മത്തുള്ള ഖാസിമി മുത്തേടം മുഖ്യപ്രഭാഷണം നടത്തും. വൈകിട്ട് ഏഴിന് ഹാഫിസ് സിറാജുദ്ദീന്‍ ഖാസിമി മതപ്രഭാഷണം നടത്തും. ആദര്‍ശ സമ്മേളനം, വിമന്‍സ് ക്ലോണ്‍ക്ലേവ്, മജ്‌ലിസുന്നൂര്‍, പ്രവാസി സംഗമം, സാംസ്‌കാരിക സംഗമം തുടങ്ങിയ പരിപാടികള്‍ നടക്കും. 13ന് വൈകിട്ട് ഏഴിന് സമാപന സമ്മേളനവും ബിരുദ ദാനവും സമസ്ത പ്രസിഡന്റ് ജിഫ്രിമുത്തുക്കോയ തങ്ങള്‍ ഉദ്ഘാടനം ചെയ്യും. പ്രിന്‍സിപ്പല്‍ പി കെ അബ്ദുല്‍ഖാദര്‍ മുസ്്‌ല്യാര്‍ അധ്യക്ഷത വഹിക്കും. പ്രഫ. കെ ആലിക്കുട്ടി മുസ്്‌ല്യാര്‍ സംബന്ധിക്കും. എ എം നൗഷാദ് ബാഖവി ചിറയിന്‍കീഴ് മുഖ്യപ്രഭാഷണം നടത്തും. വാര്‍ത്താസമ്മേളനത്തില്‍ പി കെ അബ്ദുല്‍ഖാദര്‍ മുസ്്‌ല്യാര്‍, കെ അബ്ദുല്‍ മജീദ് ദാരിമി, ഹനീഫ ഹാജി പൈവളിഗെ, ഹമീദ് ഹാജി  ൈപവളിഗെ, അസീസ് മരി െക്ക, സാലിഹ് ഹാജി കളായി സംബന്ധിച്ചു.

RELATED STORIES

Share it
Top