പമ്പ കെഎസ്ആര്‍ടിസി ഡ്രൈവറെ ആക്രമിക്കാന്‍ ശ്രമം; രണ്ടുപേര്‍ക്കെതിരേ കേസെടുത്തു

ചെങ്ങന്നൂര്‍: പമ്പ കെഎസ്്ആര്‍ടിസി ബസ് തടഞ്ഞുനിര്‍ത്തി ഡ്രെവറെ ആക്രമിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ ചെങ്ങന്നൂര്‍ പോലീസ് രണ്ടുപേര്‍ക്കെതിരെ കേസെടുത്തു. പെരിങ്ങാല റിന്‍സി വില്ലയില്‍ സുമേഷ് (38), പെരിങ്ങാല മുരളി വിലാസത്തില്‍ റെജി (48) എന്നിവര്‍ക്കെതിരെയാണ് കേസ്. തിങ്കള്‍ രാത്രി 11 മണിയോടെ ചെങ്ങന്നൂര്‍ കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനു മുന്നിലായിരുന്നു സംഭവം. ഹരിപ്പാട് നിന്നും പമ്പയ്ക്ക് പോകുകയായിരുന്ന ബസ് ആളുകളെ കയറ്റാന്‍ നിര്‍ത്തിയപ്പോള്‍ പിന്നാലെ ബൈക്കിലെത്തിയ അക്രമികള്‍ ബൈക്ക് കു—റുകെവച്ച് ബസ് തടയുകയും ഡ്രൈവറെ അസഭ്യം വിളിക്കുകയും ആയിരുന്നു. ബസിലുണ്ടായിരുന്ന തീര്‍ത്ഥാടകര്‍ അക്രമികളെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും ബസ് മുന്നോട്ടെടുക്കാന്‍ ഇവര്‍ സമ്മതിച്ചില്ല. തുടര്‍ന്ന് കെഎസ്ആര്‍ടിസി ബസ് സ്‌റ്റേഷനിലെ എയ്ഡ് പോസ്റ്റില്‍ നിന്നും പോലിസെത്തി വാഹനം തടഞ്ഞവരെ കസ്റ്റഡിയിലെടുക്കുകയും മദ്യപിച്ച് ബഹളം വച്ചതിനും കൃത്യനിര്‍വഹണം തടസ്സപ്പെടുത്തിയതിനും കേസ്സെടുക്കുകയും ചെയ്തു.

RELATED STORIES

Share it
Top