പമ്പാനദിയില്‍ ഒഴുക്കില്‍ പെട്ട് വിദ്യാര്‍ഥി മരിച്ചു

പമ്പ: പമ്പാനദിയില്‍ ഒഴുക്കില്‍ പെട്ടു കാണാതായ എന്‍ജിനീയറിങ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. കടമ്മനിട്ട മൗണ്ട് സിയോണ്‍ എന്‍ ജിനീയറിങ് കോളജ് വിദ്യാര്‍ത്ഥി വള്ളിക്കോട് കോട്ടയം സ്വദേശി സുമില്‍ (21 )ആണ് ഒഴുക്കില്‍പെട്ടത്.കീക്കൊഴരിന് സമീപം ചാക്കപ്പാലത്ത് കോളജിലെ മറ്റു നാലു കൂട്ടുകാരുമൊത്ത് പമ്പാനദിയില്‍ കുളിക്കുന്നതിനിടയിലാണ് കാണാതായത്. കീക്കൊഴൂര്‍ ചാക്കപ്പാലം ഇടപ്പാവൂര്‍ കടവിനു സമീപത്തു നിന്നുമാണ് മൃതദേഹം കിട്ടിയത്.

RELATED STORIES

Share it
Top