പമ്പയിലും സന്നിധാനത്തും ഇന്റര്‍നെറ്റ് സേവനം മുടങ്ങി

ശബരിമല: പമ്പയിലും സന്നിധാനത്തും ഇന്റര്‍നെറ്റ്, ഫോണ്‍ സേവനങ്ങള്‍ മുടങ്ങി. ബിഎസ്എന്‍എല്ലാണ് ഇവിടെ ഇന്റര്‍നെറ്റ് സേവനം നല്‍കുന്നത്. റോഡ് പണിക്കിടെ ബിഎസ്എന്‍എല്ലിന്റെ ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിള്‍ മുറിഞ്ഞുപോയതാണ് പ്രതിസന്ധിക്കു കാരണം. ഇതേത്തുടര്‍ന്ന് പമ്പ, ശബരിമല ടെലിഫോണ്‍ എക്‌സ്‌ചേഞ്ചുകളുടെ പ്രവര്‍ത്തനം നിലച്ചു.
നിലയ്ക്കല്‍-പ്ലാപ്പള്ളി മേഖലയ്ക്കിടയില്‍ അഞ്ചിടത്ത് ഒപ്റ്റിക്കല്‍ ഫൈബര്‍ കേബിളുകള്‍ മുറിഞ്ഞതായി പരിശോധനയില്‍ കണ്ടെത്തി. പ്രളയത്തെ തുടര്‍ന്ന് ഈ പ്രദേശത്ത് വ്യാപകമായി റോഡ് തകര്‍ന്നതിനാല്‍ പൊതുമരാമത്ത് റോഡ് വിഭാഗത്തിന്റെ നേതൃത്വത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടന്നുവരുകയാണ്. ഇതിനിടെയാണ് കേബിളുകള്‍ നശിച്ചത്. ശബരിമല സ്ത്രീപ്രവേശനം സംബന്ധിച്ച കോടതിവിധിയുടെ പശ്ചാത്തലത്തില്‍ ഒരുഭാഗത്ത് സമരവും മറുഭാഗത്ത് സര്‍ക്കാര്‍ സ്ത്രീകള്‍ക്കു വേണ്ട സംവിധാനങ്ങള്‍ നല്‍കുന്നതിന് ഒരുക്കങ്ങളുമായി മുന്നോട്ടുപോവുന്നതിനിടെ ഇന്റര്‍നെറ്റ്-ഫോണ്‍ സേവനം തകരാറിലായത് അധികൃതരെ ബുദ്ധിമുട്ടിലാക്കി.

RELATED STORIES

Share it
Top