പന്നിയുടെ കുത്തേറ്റ് യുവാവിന് ഗുരുതര പരിക്ക്

ഇരിട്ടി: ആറളം ഫാമിന്റെ അധീനതയിലുള്ള പ്രദേശത്ത് യന്ത്രം ഉപയോഗിച്ച് കാട് വെട്ടിത്തെളിക്കുന്നതിനിടെ കാട്ടു പന്നിയുടെ കുത്തേറ്റ് യുവാവിന് സാരമായി പരിക്കേറ്റു. പേരാവൂര്‍ കുനിത്തലയിലെ കൂരാപ്പള്ളി ജിജോ ജോസഫി(30 ) നാണ് പരിക്കേറ്റത്.
ഫാമിന്റെ അധീനതയിലുള്ള കശുവണ്ടി തോട്ടത്തില്‍ കാട് വെട്ടിത്തെളിക്കാന്‍ കാരാര്‍ എടുത്ത സംഘത്തില്‍പ്പെട്ടയാളാണ് ജിജോ. ഇന്നലെ ഉച്ചക്ക് ഒന്നോടെ പണി നിര്‍ത്തി ഉച്ചഭക്ഷണത്തിനായി ഷെഡിലേക്ക് പോകാന്‍ ഒരുങ്ങവെ പന്നി ജിജോവിന്റെ പിന്നില്‍ നിന്നും കുത്തുകയായിരുന്നു.
സംഘത്തിലുണ്ടായിരുന്ന മറ്റു രണ്ടുപേര്‍ ഓടി രക്ഷപ്പെട്ടു. തേറ്റകൊണ്ട് തുടയിലും , പുറകില്‍ നട്ടെല്ലിന്റെ ഭാഗത്തും ആഴത്തിലുള്ള മുറിവേറ്റ ജിജോവിനെ പേരാവൂര്‍ താലൂക്ക് ആശുപത്രിയില്‍നിന്നും കോഴിക്കോട് മെഡിക്കല്‍ കോളജിലെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റി.

RELATED STORIES

Share it
Top