പന്ത് ചുരണ്ടല്‍ വിവാദം; ദിനേഷ് ചണ്ഡിമലിന് സസ്‌പെന്‍ഷന്‍


കൊളംബോ: വിന്‍ഡീസിസിനെതിരായ ടെസ്റ്റ് മല്‍സരത്തിനിടെ പന്തില്‍ കൃത്രിമം കാണിച്ചതിനെത്തുടര്‍ന്ന് ശ്രീലങ്കന്‍ നായകന്‍ ദിനേഷ് ചണ്ഡിമലിന് സസ്‌പെന്‍ഷന്‍. അന്വേഷണത്തിന്റെ ഭാഗമായി ഒരു മല്‍സരത്തില്‍ നിന്നാണ് ചണ്ഡിമലിന് വിലക്കേര്‍പ്പെടുത്തിയത്. നിലവില്‍ താരം കുറ്റക്കാരനാണെന്നാണ് മാച്ച് റഫറിയുടെ റിപോര്‍ട്ടുള്ളത്. രണ്ടാം ടെസ്റ്റ് മല്‍സരത്തിനിടെ ഉമിനീരിനൊപ്പം പ്രത്യേക വസ്തു ചേര്‍ത്ത് പന്തില്‍ ചുരണ്ടിയതാണ് താരത്തിനെ പ്രതിക്കൂട്ടിലാക്കിയത്.

RELATED STORIES

Share it
Top