പന്തളത്ത് രണ്ട് എസ്എഫ്‌ഐ നേതാക്കളെ ആക്രമിച്ചു

പന്തളം: കുളനട മാന്തുകയില്‍ രണ്ട് എസ്എഫ്‌ഐ നേതാക്കള്‍ക്ക് രണ്ടംഗ സംഘത്തിന്റെ ആക്രമണത്തില്‍ പരിക്കേറ്റു. എസ്എഫ്‌ഐ പത്തനംതിട്ട ജില്ലാ ജോയിന്റ് സെക്രട്ടറി സന്ദീപ്(25), പന്തളം ഏരിയ ജോയിന്റ് സെക്രട്ടറി ഷെഫീഖ്(20) എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇരുവരെയും പന്തളത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സന്ദീപിന് തലയ്ക്കാണ് പരിക്കേറ്റത്. രാത്രി ഏഴോടെ, കുളനട മാന്തുക എല്‍പി സ്‌കൂളിന് സമീപം എംസി റോഡില്‍ വച്ചായിരുന്നു സംഭവം. മുഖംമൂടിയും ഹെല്‍മറ്റും ധരിച്ചെത്തിയ രണ്ടംഗ സംഘമാണ് ഇരുവരെയും ആക്രമിച്ചതെന്ന് പോലീസ് പറയുന്നു. അതിനിടെ രാത്രി എട്ടോടെ പന്തളം എന്‍എസ്എസ് കോളേജിന് സമീപമുള്ള തട്ടുകടയിലും ആക്രമണം നടന്നു. തൃശൂര്‍ സ്വദേശി സത്യന്റെ ഉടമസ്ഥതയിലുള്ള കടയാണ് അടിച്ചു തകര്‍ത്തത്. ഭക്ഷണസാധനങ്ങളും ഉപകരണങ്ങളും നശിപ്പിച്ചു. സത്യന്റെ സ്‌കൂട്ടറിനും കേടുപാട് വരുത്തി. ഇരുസംഭവങ്ങളും തമ്മില്‍ ബന്ധമുണ്ടോയെന്ന് വ്യക്തമല്ലെന്ന് പോലിസ് പറഞ്ഞു. അടൂര്‍ ഡിവൈഎസ്പി ആര്‍ ജോസ് സ്ഥലത്തെത്തി അന്വേഷണത്തിന് നേതൃത്വം നല്‍കി. പോലിസ് പട്രോളിങ് ഊര്‍ജിതമാക്കിയിട്ടുണ്ട്.

RELATED STORIES

Share it
Top