പന്തളം മണികണ്ഠന്‍തറ-മുട്ടാര്‍ ബൈപ്പാസ് യാഥാര്‍ഥ്യമാക്കണം

പന്തളം: പത്തനംതിട്ട -ആലപ്പുഴ ജില്ലകളെ തമ്മില്‍ യോജിപ്പിക്കുന്നതും, പന്തളം ജങ്ഷന്‍, മെഡിക്കല്‍ മിഷന്‍, പൂഴിക്കാട്, കുടശനാട് ,എന്നീ സ്ഥലങ്ങളിലെ ഗതാഗത തിരക്ക് കുറയ്ക്കുന്നതും, പന്തളം എം സി റോഡില്‍ നിന്നും നൂറനാട് ഭാഗത്തേക്കു ഏറ്റവും ചെറിയ ദൂരത്തില്‍ എത്താവുന്നതുമായ മണികണ്ഠന്‍ തറ 'മുട്ടാര്‍ - തിരുമണിമംഗലം ഉളവക്കാട് റോഡ് ഗതാഗതയോഗ്യമാക്കണമെന്ന ആവശ്യം ശക്തമാകുന്നു.
മാവേലിക്കര -പത്തനംതിട്ട എന്നീ രണ്ടു പാര്‍ലമെന്റുമണ്ഡലങ്ങളേയും, മാവേലിക്കര ,അടൂര്‍ എന്നീ രണ്ടു അസംബ്ലളിമണ്ഡലങ്ങളും ബന്ധിപ്പിക്കുന്ന ഈ റോഡ് യഥാര്‍ഥ്യമാക്കാന്‍ പ്രധാനമന്ത്രിയുടെ ഗ്രാമ സഡക് യോജനയില്‍ ഉള്‍പ്പെടുത്താന്‍ തിരുമണിമംഗലംക്ഷേത്ര സമിതി അപേക്ഷ നല്‍കിയിരുന്നു. അതിന്‍പ്രകാരം പദ്ധതി അംഗീകരിച്ചു ആറു മാസം മുമ്പ് ചീഫ് എന്‍ജിനിയര്‍ക്കു അറിയിപ്പും വന്നിരുന്നു, എന്നാല്‍ നടപടി മാത്രം ഉണ്ടായില്ല.  വിവരാവകാശ നിയമപ്രകാരം കിട്ടിയ മറുപടിയില്‍ പ്രസ്തുത അപേക്ഷ കേരള സ്റ്റേറ്റ് റൂറല്‍ ഡവലപ്പ്‌മെന്റ് ഏജന്‍സി ചീഫ് എന്‍ജിനിയര്‍ക്കു കൈമാറിയതായി അറിയുന്നു.
സര്‍ക്കാര്‍ നിര്‍വഹണ ഉദ്യോഗസ്ഥര്‍ തെറ്റിദ്ധരിക്കപ്പെട്ടതാണ് പദ്ധതി തുടങ്ങാന്‍ കാലതാമസം നേരിടുന്നത്. കരിങ്ങാലി പുഞ്ചയിലെ കര്‍ഷകര്‍. മന്നം ആയൂര്‍വേദ ആശുപത്രിയില്‍ എത്തേണ്ട രോഗികള്‍, പൂഴിക്കാട്, കുടശ്ശനാട് ,പാലമേല്‍, നൂറനാട് എന്നീ പ്രദേശങ്ങളില്‍ ഉള്ളവര്‍ക്കും വളരെ പ്രാധാന്യമുള്ളതാണ് ഈ റോഡ് . അടിയന്തിരമായി നിര്‍മിക്കണമെന്ന അവരുടെ ആവശ്യത്തിനു ജനകീയ സമിതി രൂപീകരിച്ച് പ്രക്ഷോഭം സംഘടിപ്പിക്കാനുള്ള ശ്രമത്തിലാണ് നാട്ടുകാര്‍.

RELATED STORIES

Share it
Top