പന്തളം നഗരസഭാ കമ്മ്യൂണിറ്റി ഹാള്‍ പൊളിച്ചു നീക്കുന്നു

പന്തളം: അപകടാവസ്ഥയെ തുടര്‍ന്ന് നഗരസഭാ കമ്മ്യൂനിറ്റി ഹാള്‍ പൊളിച്ചുനീക്കുന്നു. മുകളിലത്തെ നിലയിലെ ഭൂരിഭാഗവും നീക്കം ചെയ്യപ്പെട്ടു. ഇതിന്റെ നിര്‍മാണ ഘട്ടത്തിന്റെ തുടക്കത്തില്‍ തന്നെ അശാസ്ത്രീയതയും അഴിമതി ആരോപണവും ഉന്നയിക്കപ്പെട്ടിരുന്നു. 1988ല്‍ വി കേശവന്‍ എംഎല്‍എ ആയിരുന്നപ്പോള്‍ ഉദ്ഘാടനം ചെയ്യപ്പെട്ട ഈ കെട്ടിടം സര്‍ക്കാരിനു യാതൊരു സാമ്പത്തിക നേട്ടവും ഉണ്ടാക്കിയില്ല. അശാസ്ത്രീയ നിര്‍മ്മാണം കാരണം ഓഡിറ്റോറിയത്തില്‍ ഉണ്ടാകുന്ന പ്രതിധ്വനി യാതൊരു പരിപാടികളും നടത്താന്‍ കഴിയാതെ ഉപേക്ഷിക്കുകയായിരുന്നു.
കെട്ടിടത്തിനു മുകളില്‍ വായനശാലയും താഴത്തെ നിലയിലെ കടമുറികളും മാത്രമാണ് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നത്. കടമുറികള്‍ പുനര്‍ലേലം നടന്നിട്ട് വര്‍ഷങ്ങളായി. ഒരാള്‍ തന്നെ പല പേരില്‍ ഒന്നിലധികം കടകളും കൈക്കലാക്കിയിരരിക്കുന്നു. തുച്ഛമായ വാടകയാണ് ഇന്നും ഈടാക്കുന്നത്. കടമുറിയുടെ പുനര്‍ലേലത്തിനും വാടക കൂട്ടുന്നതിനും നഗരസഭാ കൗണ്‍സില്‍ പലഅടിയന്തിര യോഗം ചേര്‍ന്നു തീരുമാനങ്ങള്‍ എടുത്തിരുന്നെങ്കിലും അവയെല്ലാം അട്ടിമറിക്കപ്പെട്ടു. സ്വകാര്യ ബസ് സ്റ്റാന്‍ഡ് കാത്തിരിപ്പു കേന്ദ്രമായി ഇതിന്റെ താഴ്ഭാഗം ഉപയോഗിച്ചരുന്നു. പക്ഷേ കോണ്‍ക്രീറ്റ് അടര്‍ന്നു അപകടമായ അവസ്ഥയില്‍ പകരം സംവിധാനം ഏര്‍പ്പെടുത്താതെ കാത്തിരുപ്പു കേന്ദ്രം കെട്ടിയടച്ചതും വിവാദമായിരുന്നു.
നിര്‍മാണം പൂര്‍ത്തിയാക്കി മുപ്പതു വര്‍ഷം തികഞ്ഞ ഈ കെട്ടിടം സര്‍ക്കാരിനു വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിയിരുന്നത്. പഞ്ചാത്ത് കാലയളവുമുതല്‍ കമ്മ്യൂനിറ്റി സെന്‍ഡര്‍ പുനര്‍നിര്‍മ്മിക്കാന്‍ ചര്‍ച്ചയുണ്ടായെങ്കിലും നഗരസഭാ കമ്മിറ്റിയാണ് അന്തിമ തീരുമാനത്തിലെത്തിച്ചിരിക്കുന്നത്.
2017-18 നഗരസഭാ വാര്‍ഷിക ബജറ്റില്‍ നിലവിലെ സ്വകാര്യ ബസ്റ്റാന്‍ഡ് ജങ്ഷനില്‍ വന്‍തോതില്‍ ഗതാഗത കുരുക്കിടയാക്കുന്നതു പരിഗണിച്ച് പുതിയ സ്ഥലം കണ്ടെത്തി പ്രാഥമിക നടപടിക്കായി ഇരുപതുലക്ഷം വകയിരുത്തിയതും, പൊളിച്ചുമാറ്റപ്പെടുന്ന കമ്മ്യൂനിറ്റി സെന്‍ഡര്‍ നിന്ന സ്ഥലവും നീര്‍ച്ചാലി നോട് ചേര്‍ന്ന് സ്ഥലവും ചേര്‍ത്തു ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മിക്കാന്‍ 15 കോടി രൂപ വകയിരുത്തിയിട്ടുണ്ട്.

RELATED STORIES

Share it
Top