പന്തളം- അനന്തപുരി ലോങ് മാര്‍ച്ച് നടത്തും

പത്തനംതിട്ട: ശബരിമല സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തില്‍ വിവിധ ഹൈന്ദവ സംഘടനകള്‍, അയ്യപ്പ വിശ്വാസികള്‍, മാതൃസമിതികള്‍, ഗുരുസ്വാമികള്‍ എന്നിവര്‍ സംയുക്തമായി പന്തളം-അനന്തപുരി ലോങ് മാര്‍ച്ച് സംഘടിപ്പിക്കും. നാളെ മുതല്‍ 14 വരെയാണ് ലോങ് മാര്‍ച്ച് നടക്കുക. നാളെ രാവിലെ 9ന് പന്തളം വലിയകോയിക്കല്‍ ക്ഷേത്രത്തില്‍ നിന്നാരംഭിക്കുന്ന ലോങ് മാര്‍ച്ച് അടൂര്‍, കൊട്ടാരക്കര, പുനലൂര്‍, തെന്മല 12ന് രാവിലെ 9ന് കുളത്തൂര്‍പ്പുഴ, അഞ്ചല്‍, ആയൂര്‍, ചടയമംഗലം, 13ന് നിലമേല്‍, കിളിമാനൂര്‍, വെഞ്ഞാറുംമൂട്, വെമ്പായം, വട്ടപ്പാറ, 14ന് രാവിലെ 9ന് വട്ടപ്പാറ, തിരുവനന്തപുരം നഗരത്തിലെത്തി കവടിയാര്‍ കൊട്ടാരത്തില്‍ അവസാനിക്കും. സ്വാധ്വി ബാലിക സരസ്വതി, സ്വാധ്വി ഡോ. പ്രാച്ചി ദീദി, ഹൈദരാബാദ് എംഎല്‍എ ടൈഗര്‍ രാജാസിങ്, എഎച്ച്പി ദേശീയ സെക്രട്ടറി പ്രദീഷ് വിശ്വനാഥ് എന്നിവര്‍ മാര്‍ച്ച് ഉദ്ഘാടനം ചെയ്യും.

RELATED STORIES

Share it
Top