പനി കുറയുന്നില്ല : ഈ മാസം ചികില്‍സ തേടിയത് 6025 പേര്‍തൊടുപുഴ: ജില്ലയില്‍ പനി ബാധിച്ച് ചികല്‍സ തേടുന്നവരുടെ എണ്ണം കുറയുന്നില്ല. ഈ മാസം  ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികല്‍സ തേടിയവരുടെ എണ്ണം 6025ലെത്തി.കഴിഞ്ഞ വര്‍ഷം ഇതേസമയം 6757 പേര്‍ പനി ബാധിച്ച് ചികല്‍സ തേടിയതായിട്ടാണ് ആരോഗ്യ വകുപ്പ് അധികൃതരുടെ കണക്ക്. ചികല്‍സ തേടിയവരില്‍ ഇതുവരെ 215 പേരില്‍ ഡെങ്കിപ്പനിയുടെ ലക്ഷണങ്ങള്‍ കണ്ടെത്തിയിരുന്നു. ഇവരില്‍ 47 പേര്‍ക്കാണ്  ഡെങ്കിപ്പനി സ്ഥിരീകരിച്ചത്. ഈ മാസം മാത്രം 32 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പിലെ ഐ ഡി എസ് പി വിഭാഗം വ്യക്തമാക്കുന്നു.  മഴക്കാല രോഗങ്ങള്‍ തടയുന്നതിനുള്ള പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ വകുപ്പ് പല പദ്ധതികളും ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങള്‍ വഴി നടപ്പിലാക്കി വരികയാണ്. ജനങ്ങളുടെ കൂടെ പങ്കാളിത്തം വേണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top