പനിപ്പേടി തുടരുന്നു ; ആശുപത്രികളില്‍ മരുന്നില്ലതിരുവനന്തപുരം: സംസ്ഥാനമൊട്ടുക്ക് പകര്‍ച്ചപ്പനി പടര്‍ന്നു പിടിക്കുമ്പോള്‍ ഇന്നലെ തലസ്ഥാനത്ത് മാത്രം 3,696 പേര്‍ ജില്ലയിലെ വിവിധ ആശുപത്രികളില്‍ ചികില്‍സ തേടി. 89 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ ചികില്‍സ തേടിയ 202 പേരില്‍ ഡെങ്കി സംശയിക്കുന്നു. 304 പേരെ ചികില്‍സയ്ക്കായി ആശുപത്രികളില്‍ അഡ്മിറ്റ് ചെയ്തു. രണ്ട് പേര്‍ക്ക് എലിപ്പനി സ്ഥിരീകരിച്ചു. എന്നാല്‍ സ്വകാര്യ ആശുപത്രിയില്‍ നിന്നുള്ള കണക്കുകള്‍ ലഭ്യമല്ലാത്തതിനാല്‍ തലസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ കണക്ക് യഥാര്‍ത്ഥ കണക്ക് വ്യക്തമല്ല. സ്വകാര്യ ആശുപത്രികളില്‍ നിന്നുള്ള റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ ഇതുവരെ ആരോഗ്യവകുപ്പിനോ നഗരസഭയ്‌ക്കോ കഴിഞ്ഞിട്ടില്ലെന്നത് ഗുതുതര വീഴ്ചയായി തുടരുന്നു. പനി പടര്‍ന്നു പിടിച്ചതോടെ സെക്രട്ടേറിയറ്റിന്റെ പ്രവര്‍ത്തനവും സത്ംഭിച്ചു. പനിയെ തുടര്‍ന്ന് സെക്രട്ടറിയേറ്റിലെ ഹാജര്‍നില കുത്തനെ കുറഞ്ഞു. അഞ്ച് ഐഎഎസ് ഉദ്യോഗസ്ഥര്‍ പനി ബാധിതരായി ചികില്‍സയിലാണ്. നഗരത്തിലെ സ്‌ക്കുളുകളിലും കുട്ടികളുടെ ഹാജര്‍ നില കുറയുന്നുണ്ട്. സര്‍ക്കാര്‍ ഓഫിസുകളുടെ പരിസരം മലിനമായി കിടക്കുന്നതിനാല്‍ പനി കൂടുതല്‍ വ്യാപിക്കാനും സാധ്യതയുണ്ട്. ശുചീകരണത്തിനു തദ്ദേശ സ്ഥാപനങ്ങളും ആരോഗ്യ വകുപ്പും നിര്‍ദ്ദേശിച്ചിരുന്നെങ്കിലും പൂര്‍ണമായി നടപ്പായിട്ടില്ല. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും പനി ബാധിച്ചതോടെ പല ആശുപത്രികളിലും ചികില്‍സ പ്രതിസന്ധിയിലാണ്. നഴ്‌സുമാരുടെ സമരം കൂടി വന്നതോടെ ചികിത്സ തേടിയെത്തിയവര്‍ കൂടുതല്‍ വലഞ്ഞു. ഇന്നലെ ജനറല്‍ ആശുപത്രിയില്‍ രോഗികള്‍ക്ക് ഫാര്‍മസിയില്‍ നിന്നും മരുന്നും ലഭിച്ചില്ല. നെയ്യാറ്റിന്‍ക്കര, നെടുമങ്ങാട് താലൂക്ക് ആശുപത്രികളിലും ഇതാണ് സ്ഥിതി. സര്‍ക്കാര്‍ ആശുപത്രികളില്‍ പനി ചിക്തയക്ക് എത്തുന്നവര്‍ക്ക് മരുന്നും ചികിത്സയും സൗജന്യമാണന്ന മന്ത്രിയുടെ പ്രഖ്യാപനം നിലനില്‍ക്കുമ്പോഴാണ് ആശുപത്രികളില്‍ മരുന്നു ലഭിക്കാതെ രോഗികള്‍ വലയുന്നത്. സര്‍ക്കാര്‍ ആശുപത്രികളില്‍ വരാന്തകളില്‍ രോഗികളേയും കൂട്ടിരിപ്പുകാരെയും കൊണ്ട് നിറഞ്ഞു. സ്വകാര്യ ആശുപത്രികളില്‍ ചികിത്സയെക്കെത്തുന്നവരെ തിരിച്ചയക്കുകയാണ് ചെയ്യുന്നത്. ഇതോടെ പനിബാധിതര്‍ കൂട്ടത്തോടെ ജനറല്‍ ആശുപത്രിയിലും മെഡിക്കല്‍ കോളേജ് ആശുപത്രിയിലുമാണ് ചികില്‍സ തേടിയെത്തുന്നത്.

RELATED STORIES

Share it
Top