പനിനിയന്ത്രണ പരിപാടികളുമായി 'വേദിക' പ്രവര്‍ത്തകരുടെ ഗൃഹസന്ദര്‍ശനംകുറ്റിയാടി: സംസ്ഥാനത്തുടനീളം പലതരം പനികള്‍ വ്യാപകമായ രീതിയില്‍ പടര്‍ന്നു പിടിക്കുകയും ധാരാളം പേര്‍ മരിക്കുകയും ചെയ്ത സാഹചര്യത്തില്‍ പകര്‍ച്ചവ്യാധി ബോധവല്‍ക്കരണ പരിപാടികളുമായി നരിക്കൂട്ടംചാല്‍ വേദിക ചാരിറ്റബ്ള്‍ ട്രസ്റ്റ് പ്രവര്‍ത്തകര്‍ വീടുകളിലേയ്ക്ക്. വ്യാപകമായ രീതിയില്‍ അല്ലെങ്കിലും കുറ്റിയാടി പഞ്ചായത്തിലും ഡങ്കിപനി റിപോര്‍ട്ട് ചെയ്തതിന്റെ അടിസ്ഥാനത്തില്‍ ഈ അവസ്ഥ നേരിടുന്നതിനും ജനങ്ങളില്‍ അവബോധം സൃഷ്ട്ടിക്കുന്നതിനുമാണ് ഗവ. താലൂക്ക് ആശുപത്രിയുമായി സഹകരിച്ചു കൊണ്ട് വിവിധ പരിപാടികള്‍ക്ക് തുടക്കം കുറിച്ചിരിക്കുന്നത്. പ്രദേശത്തെ മുഴുവന്‍ വീടുകളിലും വേദിക പ്രവര്‍ത്തകര്‍ ബോധവത്ക്കരണ ലഘുലേഖ വിതരണം ചെയ്തു തുടങ്ങി. ശനിയാഴ്ച 3 മണിക്ക് ഡങ്കിപനി ബോധവല്‍ക്കരണ ക്ലാസ് നടക്കും. തുടര്‍ ദിവസങ്ങളില്‍ ശുചീകരണ പ്രവര്‍ത്തനങ്ങള്‍, കൊതുകിന്റെ ഉറവിട നശീകരണം, മെഡിക്കല്‍ ക്യാംപ് എന്നിവ നടക്കും. ഡെങ്കിപ്പനി ബോധവത്ക്കരണ ലഘുലേഖ വീടുകളില്‍ വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് സി എന്‍ ബാലകൃഷ്ണന്‍ നിര്‍വഹിച്ചു. പി പി ദിനേശന്‍ അധ്യക്ഷത വഹിച്ചു.ആരോഗ്യ പ്രവര്‍ത്തകന്‍ എ കെ ബാബു, കെ കെ രവീന്ദ്രന്‍, ജെ ഡി ബാബു, എസ്— ജെ സജീവ് കുമാര്‍, അജി കൂരാറ, പി പി വിജയന്‍, ടി പി സജീവന്‍, നിധിന്‍ ശിവദാസ്, സൂരജ് ആര്‍ രവീന്ദ്രന്‍, സിദ്ധാര്‍ത്ഥ് നരിക്കൂട്ടുംചാല്‍ സംസാരിച്ചു.

RELATED STORIES

Share it
Top