പനിക്ക് ചികിത്സ തേടിയ മധ്യവയസ്‌കന്‍ മരിച്ചു; ചികില്‍സ പിഴവെന്ന് ആരോപണംനെടുമങ്ങാട്: പനിബാധിച്ച് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിഞ്ഞ മധ്യവയസ്‌കന്‍ മിരിച്ചു.  നെടുമങ്ങാട് വാളിക്കോട് കൊപ്പം കുന്നത്തുവീട്ടില്‍ നൗഷാദ് (52) ആണ് മരിച്ചത്. രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ഇയാളെ പിന്നീട് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. ഇവിടെവച്ചാണ് മരണം സംഭവിച്ചത്. സ്വകാര്യ ആശുപത്രിയിലെ ചികിത്സ പിഴവാണ് മരണകാരണമെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
സംഭവത്തെ തുടര്‍ന്ന് നെടുമങ്ങാട് റിംസ് ആശുപത്രിയിലേക്ക് പ്രകടനമായെത്തിയ യൂത്തു കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആശുപത്രിയുടെ ചില്ലുകള്‍ തകര്‍ത്തു. തിങ്കളാഴ്ച വൈകീട്ട് നാലോടെയാണ് നൗഷാദിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രിയില്‍ നിന്നും കുത്തിവയ്‌പ്പെടുത്തു കുറച്ചു കഴിഞ്ഞപ്പോള്‍ ദേഹമാസകലം നീരുവരുകയും ശ്വാസതടസം അനുഭവപ്പെടുകയും ചെയ്തുവെന്ന് ബന്ധുക്കള്‍ പറയുന്നു. തുടര്‍ന്ന് ബന്ധുക്കുളുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് രാത്രി എട്ടോടെ നൗഷാദിനെ മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് സ്വകാര്യ ആശുപത്രിയുടെ ആംബുലന്‍സില്‍ കൊണ്ടുപോയി. മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ച് ഉടന്‍ മരണം സംഭവിച്ചു. മൃതദേഹം മോര്‍ച്ചറിയിലേക്കുമാറ്റി.
ഭാര്യ: സബിന്‍ഷ. മക്കള്‍: നിഷാദ്, സുധീന. മരുമക്കള്‍: അന്‍സി, മുഹമ്മദ് ഷാന്‍.

RELATED STORIES

Share it
Top