പനയമുട്ടത്ത് വീട് കത്തിനശിച്ചു

നെടുമങ്ങാട്: പനയമുട്ടം കോതകുളങ്ങരയില്‍ വീട് കത്തിനശിച്ചു. കാതകുളങ്ങര കലാഭവനില്‍ പ്രഭുവിന്റെ വീടിനോട് ചേര്‍ന്ന് റബര്‍ഷീറ്റിനു പുകയിടുന്ന മുറിയില്‍ നിന്നാണ് തീ പടര്‍ന്നത്. അര്‍ധരാത്രിയാണ് സംഭവം. വീട് പൂര്‍ണമായും കത്തിനശിച്ചു. റബര്‍ കര്‍ഷകനായ പ്രഭുവും ഭാര്യ ശശികലയും സംഭവം നടക്കുമ്പോള്‍ വീട്ടിനുള്ളില്‍ ഉറക്കത്തിലായിരുന്നു. തീയും പുകയും പടരുന്നത് കണ്ട് ഇവര്‍ പുറത്തിറങ്ങിയതിനാല്‍ പരിക്കേറ്റില്ല. രണ്ടുമുറിയും ഒരടുക്കളയുമടങ്ങുന്ന ഷീറ്റിട്ട വീടാണ് അഗ്‌നിക്കിരയായത്. സമീപവാസികള്‍ നെടുമങ്ങാട് ഫയര്‍ഫോഴ്‌സില്‍ വിവരം അറിയിച്ചെങ്കിലും  15 കിലോമീറ്ററിന് അപ്പുറത്തുനിന്ന് ഫയര്‍ഫോഴ്‌സ് സംഭവസ്ഥലത്തെത്താന്‍ മുക്കാല്‍ മണിക്കൂറിലേറെ സമയമെടുത്തു. 150ഓളം റബര്‍ഷീറ്റുകള്‍ തീപിടിത്തത്തില്‍ കത്തിനശിച്ചു. സമീപവാസികളും ഉദ്യോഗസ്ഥരും ചേര്‍ന്ന് തീയണയ്ക്കാ ന്‍ ശ്രമിച്ചെങ്കിലും തീ ആളിപടര്‍ന്നു വീട് പൂര്‍ണമായും കത്തിയമരുകയായിരുന്നു. വസ്ത്രങ്ങളും, വീട്ടുപകരണങ്ങളും റേഷന്‍കാര്‍ഡുമുള്‍പ്പടെ എല്ലാ രേഖകളും കത്തിനശിച്ചിട്ടുണ്ട്

RELATED STORIES

Share it
Top