പദ്ധതി നിര്‍വഹണം : മികവ് കാട്ടിയ തദ്ദേശ സ്ഥാപനങ്ങളെ ആദരിച്ചുകാസര്‍കോട്: കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ മികച്ച രീതിയില്‍ പദ്ധതി നിര്‍വഹണം നടത്തിയ 12 തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ പ്രതിനിധികള്‍ക്ക് ജില്ലാ ആസൂത്രണസമിതി യോഗം ഉപഹാരം നല്‍കി ആദരിച്ചു. സംസ്ഥാനതലത്തില്‍ ആദ്യമായി 100 ശതമാനം പദ്ധതി തുക ചെലവഴിച്ച നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത്, സംസ്ഥാനതലത്തില്‍ ഏറ്റവുമധികം പദ്ധതി തുക ചെലവഴിച്ച കാസര്‍കോട് ജില്ലാപഞ്ചായത്ത് (85. 33), പദ്ധതി തുക ചെലവഴിച്ചതില്‍ ജില്ലയില്‍ രണ്ടാം സ്ഥാനം നേടിയ കാറഡുക്ക ബ്ലോക്ക് പഞ്ചായത്ത് (87.12), കാസര്‍കോട് ബ്ലോക്ക് പഞ്ചായത്ത് (86.17), പരപ്പ ബ്ലോക്ക് പഞ്ചായത്ത് (86.15), നീലേശ്വരം നഗരസഭ (82.05), കള്ളാര്‍ പഞ്ചായത്ത് (98.51), കിനാനൂര്‍-കരിന്തളം പഞ്ചായത്ത് (98.02), ചെങ്കള പഞ്ചായത്ത് (95.22), ചെറുവത്തൂര്‍ പഞ്ചായത്ത് (95.05), മടിക്കൈ പഞ്ചായത്ത് (94.91), മുളിയാര്‍ പഞ്ചായത്ത് (91.39) എന്നീ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളാണ് ഉപഹാരം ഏറ്റുവാങ്ങിയത്. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്് എ ജി സി ബഷീര്‍, ജില്ലാകലക്ടര്‍ കെ ജീവന്‍ബാബു എന്നിവര്‍ ഉപഹാരം വിതരണം ചെയ്തു.ബേഡഡുക്ക പഞ്ചായത്തിന്റെ 89.73 ലക്ഷം രൂപയുടെ എട്ട് പദ്ധതികള്‍ക്ക് യോഗം അംഗീകാരം നല്‍കി.

RELATED STORIES

Share it
Top