പദ്ധതി ഉപേക്ഷിക്കുംവരെ സമരമെന്ന് ഇരകള്‍

തലശ്ശേരി: നിര്‍ദ്ദിഷ്ട ഉള്‍നാടന്‍ ജലപാത പദ്ധതി ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് സംയുക്തസമര സമിതി പ്രക്ഷോഭം ശക്തിപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി തലശ്ശേരി താലൂക്ക് ഓഫിസിലേക്ക് നാളെ പ്രതിഷേധ മാര്‍ച്ച് നടത്തും. ജനങ്ങള്‍ക്ക് യാതൊരു ഗുണവുമില്ലാത്തതാണ് നിര്‍ദിഷ്ട പദ്ധതി.
ഭൂഗര്‍ഭ ജലവിതാനം അപകടകരമാംവിധം ജനവാസ കേന്ദ്രങ്ങളിലൂടെ പദ്ധതി യാഥാര്‍ഥ്യമാക്കിയാല്‍ ദുരിതം മാത്രമാവും ബാക്കിയെന്ന് സമരസമിതി നേതാക്കള്‍ പറഞ്ഞു. കൂടാതെ, കടല്‍വെള്ളം കയറി കൃഷി നശിക്കും.
പാനൂര്‍ മേഖലയില്‍ പാലത്താഴ മുതല്‍ മൊകേരി വരെയുള്ള പ്രദേശമാണ് ജലപാതക്കായി സര്‍വേ ചെയ്യാന്‍ തീരുമാനിച്ചിട്ടുള്ളത്. ഇവിടങ്ങളില്‍ 400ല്‍പരം വീടുകള്‍ പൊളിച്ചുനീക്കേണ്ടി വരും. കുടിയൊഴിപ്പിക്കപ്പെടാത്ത വീടുകളിലെ കിണറുകളില്‍ മലിനജലം കയറും. ഇന്‍ലാന്‍ഡ് നാവിഗേഷന്‍ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പറഷന്റെ 2014-15 വരെയുള്ള പെര്‍ഫോമെന്‍സ് ഓഡിറ്റ് റിപോര്‍ട്ടില്‍ കംപ്‌ട്രോളര്‍ ആന്റ് ഓഡിറ്റ് ജനറല്‍ ഭീമമായ നഷ്ടം രേഖപ്പെടുത്തിയിട്ടുണ്ട്.നാളെ രാവിലെ 10ന് നടക്കുന്ന താലൂക്ക് ഓഫിസ് മാര്‍ച്ച് പരിസ്ഥിതി പ്രവര്‍ത്തകന്‍ ഭാസ്‌കരന്‍ വെള്ളൂര്‍ ഉദ്ഘാടനം ചെയ്യും.
ഇന്ന് കൊച്ചിയങ്ങാടിയില്‍ നിന്നാരംഭിക്കുന്ന വാഹനപ്രചാരണ ജാഥ വിവിധ കേന്ദ്രങ്ങളിലെ സ്വീകരണത്തിന് ശേഷം പാനൂരില്‍ സമാപിക്കും.വാര്‍ത്താ സമ്മേളനത്തില്‍ ചെയര്‍മാന്‍ സി പി മുകുന്ദന്‍, കെ കെ ബാലകൃഷ്ണന്‍, എം രത്‌നാകരന്‍, എ കെ ശോഭന, വി പി സാലിഹ് പങ്കെടുത്തു.

RELATED STORIES

Share it
Top