പദ്ധതിക്കെതിരേ ഗ്രീന്‍ ട്രൈബ്യൂണലില്‍ വാദിച്ച അഭിഭാഷകന്‍ എജിക്ക് ക്ലാസെടുത്തു

കൊച്ചി: വിഴിഞ്ഞം പദ്ധതിക്കെതിരേ ഗ്രീന്‍ ട്രൈബ്യൂണലിനെ സമീപിച്ച അഭിഭാഷകന്‍ എജി ഓഫിസ് ഉദ്യോഗസ്ഥര്‍ക്ക് ക്ലാസെടുത്തെന്ന് പരാതി.
മുന്‍ അഡീഷനല്‍ ചീഫ് സെക്രട്ടറി ജെയിംസ് വര്‍ഗീസ് രേഖാമൂലം ഉന്നയിച്ച പരാതിയില്‍ കഴമ്പുണ്ടെന്ന് നിരീക്ഷിച്ച കമ്മീഷന്‍ കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറല്‍ പരിസ്ഥിതി സംരക്ഷകന്റെ റോള്‍ കൂടി ഏറ്റെടുത്തതായി സംശയിക്കണമെന്ന് ജുഡീഷ്യല്‍ കമ്മീഷന്‍ ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ അഭിപ്രായപ്പെട്ടു.
ദേശീയ ഹരിത ട്രൈബ്യൂണലില്‍ പദ്ധതിക്കെതിരേ കേസ് വാദിച്ച അഭിഭാഷകനെ എജീസ് ഓഫിസില്‍ പരിസ്ഥിതി ബോധവല്‍ക്കരണ ക്ലാസെടുപ്പിച്ചെന്നായിരുന്നു തുറമുഖ വകുപ്പ് മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി കൂടിയായ ജെയിംസ് വര്‍ഗീസിന്റെ ആക്ഷേപം. എജിയുടെ ഈ നടപടി ശരിയായില്ലെന്നും കമ്മീഷന്‍ നിരീക്ഷിച്ചു.
ഹരിത ട്രൈബ്യൂണലില്‍ ഈ അഭിഭാഷകന്‍ ഉന്നയിച്ച ആരോപണങ്ങള്‍ സിഎജിയുടെ കരട് റിപോര്‍ട്ടിലും കടന്നുകൂടിയതായി ജെയിംസ് വര്‍ഗീസ് ചൂണ്ടിക്കാട്ടി.

RELATED STORIES

Share it
Top