പത്ര ഏജന്റുമാര്‍ക്ക് ക്ഷേമനിധി ബോര്‍ഡ് രൂപീകരിക്കണം: എന്‍പിഎഎ

വളാഞ്ചേരി: സംസ്ഥാനത്ത് പത്ര എജന്റുമാര്‍ക്ക് ക്ഷേമ പെന്‍ഷനുകളും മറ്റു ആനുകൂല്യങ്ങളും ഉറപ്പാക്കുന്നതിനായി വിവിധ തൊഴില്‍ മേഖലയില്‍ നിലവിലുള്ള മാതൃകയില്‍ ന്യൂസ് പേപ്പര്‍ എജന്‍സി വെല്‍ഫയര്‍ ബോര്‍ഡ് രൂപീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാവണമെന്നും പത്ര എജന്റുമാരുടെ കമ്മീഷന്‍ കാലോചിതമായി വര്‍ദ്ധിപ്പിക്കാ ന്‍ പത്ര കമ്പനികളും തയ്യാറാവണമെന്നും ന്യൂസ് പേപ്പര്‍ ഏജന്റ്‌സ് അസോസിയേഷന്‍ (എന്‍പി എഎ) വളാഞ്ചേരി ഏരിയ സമ്മേളനം  ആവശ്യപ്പെട്ടു.
ഇ പി ഉണ്ണി മുഹമ്മദ് ഹാജി നഗര്‍ ( ആയിഷ റസിഡന്‍സി ഹാള്‍) നടന്ന സമ്മേളനം വളാഞ്ചേരി  നഗരസഭ ചെയര്‍പേഴ്‌സന്‍ എം ഷാഹിന ഉദ്ഘാടനം ചെയ്തു. പരമേശ്വരന്‍ എടയൂര്‍ അധ്യക്ഷത വഹിച്ചു.
മുന്‍ വളാഞ്ചേരി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റും നഗരസഭ കൗണ്‍സിലറുമായ ടി പി അബ്ദുള്‍ ഗഫൂര്‍,  എന്‍പിഎഎ ജില്ലാ ജന. സെക്രട്ടറി വഹാബ് ചെമ്മാട്, പ്രസിഡണ്ട് സലീം രണ്ടത്താണി, മുഹമ്മദലി കോട്ടപ്പുറം, സക്കറിയ നാലകത്ത്, അബ്ദുര്‍റഹ്മാന്‍ താനൂര്‍,   ലുഖ്മാന്‍ പൂക്കാട്ടിരി, മൊയ്തീന്‍ കുട്ടി കുറ്റിപ്പുറം സംസാരിച്ചു.
വളാഞ്ചേരി പ്രസ് ഫോറം സെക്രട്ടറി സുരേഷ് എടയുര്‍ മുഖ്യ പ്രഭാഷണം നടത്തി. മുതിര്‍ന്ന പത്ര ഏജന്റ്    മൊയ്തുപ്പ വളാഞ്ചേരിയെ  ആദരിച്ചു.
ഭാരവാഹികള്‍: ജബ്ബാര്‍ പാണ്ടികശാല (പ്രസി) , ജയരാജന്‍, നാഫി, കുഞ്ഞീതു ഹാജി (വൈ. പ്രസി) , ലുഖ്മാന്‍ പൂക്കാട്ടിരി (സെക്ര),   സിദ്ദിഖ് മങ്കരി, റഫീഖ് വലിയ കുന്ന്, ബഷീര്‍ മൂര്‍ക്കനാട് (ജോ സെക്ര),  പരമേശ്വരന്‍ എടയൂര്‍ (ഖജാ ഞ്ചി), ജില്ലാ കമ്മിറ്റി അംഗങ്ങളായി  മുഹമ്മദാലി കോട്ടപ്പുറം,  ഷെയ്ക് ഹസ്സന്‍ കാവുംപുറം രക്ഷാധികാരികളായി മൊയ്തുപ്പ വളാഞ്ചേരി,  മൊയ്തീന്‍ കുട്ടി കുറ്റിപ്പുറം എന്നിവരെ തെരഞ്ഞെടുത്തു.

RELATED STORIES

Share it
Top