പത്രസ്വാതന്ത്ര്യം ഉടമകളില്‍നിന്ന് പത്രപ്രവര്‍ത്തകര്‍ക്ക് അനുവദിച്ചുകിട്ടേണ്ട ദാക്ഷിണ്യം: മുഖ്യമന്ത്രി

കോഴിക്കോട്: പത്രപ്രവര്‍ത്തകരുടെ നിര്‍ഭയത്വത്തിനു വിലകല്പിക്കുന്ന പത്രമുടമകള്‍ ഇന്നുണ്ടോ എന്ന ചിന്ത ഉയര്‍ന്നുവരേണ്ടതുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പത്രസ്വാതന്ത്ര്യം എന്നത് സര്‍ക്കാരില്‍നിന്ന് പത്രപ്രവര്‍ത്തകര്‍ക്ക് അനുവദിച്ചുകിട്ടേണ്ട ആനുകൂല്യം മാത്രമല്ല. പത്രമുടമകളില്‍നിന്ന് പത്രപ്രവര്‍ത്തകര്‍ക്ക് അനുവദിച്ചുകിട്ടേണ്ട ദാക്ഷിണ്യം കൂടിയാണ്. പത്രസ്വാതന്ത്ര്യത്തെക്കുറിച്ച് സംസാരിക്കുമ്പോഴൊക്കെ പത്രപ്രവര്‍കത്തകര്‍ മറന്നുപോകുന്ന കാര്യം കൂടിയാണിത്.പത്രരംഗത്ത് മൂലധനത്തിന്റെ താല്‍പര്യം പിടിമുറുക്കുന്നതിനനുസരിച്ച് പത്രപ്രവര്‍ത്തകന്റെ താല്‍പര്യം പരിമിതപ്പെട്ടുപോകുകയും പത്രമുതലാളിമാരുടെ താല്‍പര്യം ശക്തിപ്പെട്ടുവരികയും ചെയ്യും. ആ പ്രക്രിയ എത്രത്തോളം ശക്തമാകുന്നോ അതിനനുസൃതമായി വായനക്കാരന്റെ അറിയാനുള്ള അവകാശം ഹനിക്കപ്പെടുകയും പത്രമുതലാളിയുടെ അറിയിക്കുവാനുള്ള സ്വാതന്ത്ര്യം മാത്രം വിലപ്പോവുകയും ചെയ്യുന്ന അവസ്ഥ സംജാതമാകുകയും ചെയ്യുന്നു. പത്രമുതലാളിയുടെ അറിയിക്കാനുള്ള സ്വാതന്ത്ര്യമാണോ യഥാര്‍ത്ഥ പത്രസ്വാതന്ത്ര്യമെന്ന ചിന്തയും പത്രപ്രവര്‍ത്തകര്‍ ആലോചിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

RELATED STORIES

Share it
Top