പത്രസമ്മേളനത്തിനിടെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടി: തമിഴ്‌നാട് ഗവര്‍ണര്‍ വിവാദത്തില്‍

ചെന്നൈ: തമിഴ്‌നാട്ടില്‍ വിദ്യാര്‍ഥിനികളെ അധ്യാപിക അനാശാസ്യത്തിന് നിര്‍ബന്ധിച്ച സംഭവത്തില്‍ തനിക്ക് യാതൊരു ബന്ധവുമില്ലെന്ന് വ്യക്തമാക്കാന്‍ പത്രസമ്മേളനം വിളിച്ച തമിഴ്‌നാട് ഗവര്‍ണര്‍ ബന്‍വരിലാല്‍ പുരോഹിത് വാര്‍ത്ത സമ്മേളനത്തിനിടെ അനുവാദമില്ലാതെ മാധ്യമപ്രവര്‍ത്തകയുടെ കവിളില്‍ തലോടി. സംഭവത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി മാധ്യമപ്രവര്‍ത്തക ട്വീറ്റ് ചെയ്തതോടെ തമിഴ്‌നാട്ടില്‍ വിഷയം വിവാദമായി. ചെന്നൈയില്‍ ചൊവ്വാഴ്ച നടന്ന വാര്‍ത്ത സമ്മേളനത്തിനിടെയാണ് സംഭവം.മാധ്യമപ്രവര്‍ത്തകയുടെ കുറിപ്പ് ഇങ്ങനെ: ഞാന്‍ എന്റെ മുഖം ആവര്‍ത്തിച്ച് കഴുകി. ദേഷ്യവും സങ്കടവും തോന്നുന്നു. എനിക്ക് ഇതില്‍ നിന്ന് മോചിതയാകാനെ കഴിയുന്നില്ല. കാണുന്നവര്‍ക്ക് അത് മുത്തച്ഛന്റെ സ്‌നേഹപ്രകടനം ആയിരിക്കും പക്ഷേ എന്നെ സംബന്ധിച്ചിടത്തോളം അത് തെറ്റ് തന്നെയാണ്.
വിഷയത്തില്‍ മാധ്യമപ്രവര്‍ത്തകരടക്കം നിരവധിയാളുകള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സംഭവം നിര്‍ഭാഗ്യകരമാണെന്നായിരുന്നു ഡി എം കെ വര്‍ക്കിങ് പ്രസിഡന്റ് എം കെ സ്റ്റാലിന്റെ പ്രതികരണം. ഡി എം കെയുടെ രാജ്യസഭാ എം പി കനിമൊഴിയും മാധ്യമപ്രവര്‍ത്തകയെ അനുകൂലിച്ച് രംഗത്തെത്തി.

RELATED STORIES

Share it
Top