പത്രവിലക്കിനെതിരേ എച്ച്എംസി അംഗങ്ങള്‍

പത്തനംതിട്ട: ജനറല്‍ ആശുപത്രിയില്‍ നടപ്പിലാക്കിയ പത്രവിലക്ക് പിന്‍വലിക്കണമെന്ന് ഹോസ്പിറ്റല്‍ മാനേജ്‌മെന്റ് കമ്മിറ്റി അംഗം നൗഷാദ് കണ്ണങ്കര ജില്ലാ മെഡിക്കല്‍ ഓഫിസറോട് ആവശ്യപ്പെട്ടു.
ജനങ്ങളുടെ അറിയുവാനുള്ള അവകാശത്തെ ചോദ്യം ചെയ്യുന്ന നടപടി അപലപനീയമാണെന്നും പത്രവിലക്ക് ഏര്‍പ്പെടുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
പത്തനതിട്ട: ജനറല്‍ ആശുപത്രി മാനേജിംഗ് കമ്മറ്റി ഉടന്‍ വിളിച്ചു കൂട്ടണമെന്ന് സിപിഐ മണ്ഡലം അസി. സെക്രട്ടറിയും ആശുപത്രി മാനേജിങ് കമ്മറ്റിയംഗവുമായ അബ്ദുള്‍ ഷുക്കൂര്‍ ആവശ്യപ്പെട്ടു.
മാസങ്ങളായി കമ്മറ്റി വിളിക്കാറില്ല. പ്രവര്‍ത്തനങ്ങര്‍ ഏകാധിപത്യപരമായാണ്  മുന്നോട്ട് കൊണ്ടുപോകുന്നത്. അടിയന്തരമായി കമ്മിറ്റി വിളിച്ച് കൂട്ടാന്‍ ആശുപത്രി അധികൃതര്‍ തയ്യാറാകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top