പത്രവിതരണ രീതികളില്‍ ഗവേഷണം നടത്തിയ മുന്‍ പത്ര ഏജന്റിന് ഡോക്ടറേറ്റ്

മക്കരപ്പറമ്പ്: കേരളത്തിലെ പത്ര വിതരണ രീതികളെക്കുറിച്ച് ഗവേഷണം നടത്തിയ മുന്‍ പത്രഏജന്റും വിതരണക്കാരനുമായ മക്കരപ്പറമ്പിലെ സനേഷ് ചോലക്കാടിന് കാലിക്കറ്റ് യൂനിവേയ്‌സിറ്റിയില്‍നിന്ന് ഡോക്ടറ്റേറ്റ് ലഭിച്ചു. മക്കരപ്പറമ്പിലും പരിസര പ്രദേശങ്ങളിലും രണ്ടു പതിറ്റാണ്ടുകാലം സൈക്കിളില്‍ പത്രം വിതരണം ചെയ്തിരുന്ന വിദ്യാര്‍ഥിയായിരുന്നു സനേഷ്. സ്വന്തം തൊഴില്‍ മേഖലയെക്കുറിച്ച് പഠനം നടത്തി ഡോക്ടറേറ്റ് നേടുകയെന്ന സ്വപ്‌നമാണ് വര്‍ഷങ്ങളുടെ ശ്രമഫലമായി നേടിയെടുത്തിട്ടുള്ളത്. കേരളത്തിലെ പത്ര വിതരണക്കാരുടെ പത്ര വിതരണ രീതികള്‍ വിഷയത്തില്‍ കാലിക്കറ്റ് യൂനിവേഴ്‌സിറ്റി ഡിപാര്‍ട്ട്‌മെന്റ് ഓഫ് കോമേഴ്‌സ് ആന്റ് മാനേജ്‌മെന്റ് സ്റ്റഡീസ് വിഭാഗം മേധാവി ഡോ.ബി ജോണ്‍സന്റെ കീഴിലായിരുന്നു ഗവേഷണം നടത്തിയിരുന്നത്. നിലവില്‍ വടക്കാഞ്ചേരി ശ്രീ വ്യാസ എന്‍എസ്എസ് കോളജ് കോമേഴ്‌സ് വിഭാഗം അസിസ്റ്റന്റ് പ്രഫസറും വകുപ്പ് മേധാവിയുമായും പ്രവര്‍ത്തിച്ചു വരുന്നു.
കേരള ഗവ: ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മാനേജ്‌മെന്റ് ഇന്‍ ഗവണ്‍മെന്റ്, സെക്യൂരിറ്റീസ് ആന്റ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ഗവണ്‍മെന്റ് സ്ഥാപനങ്ങളുടെ അംഗീകൃത ട്രെയിനറുമാണ്.

RELATED STORIES

Share it
Top